ജിഷ കൊലപാതകം: ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ തുടങ്ങി

ഹര്‍ത്താലിനു പ്രമുഖ രാഷ്ട്രീയസംഘടനകളൊ ന്നും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഹര്‍ത്താലിന് എല്‍ഡിഎഫിന്റെ പിന്തുണയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജിഷ കൊലപാതകം: ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ തുടങ്ങി

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദളിത് കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്റ് ഇന്നു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പാല്‍, പത്രം, ആശുപത്രികള്‍ തുടങ്ങിയവയെ ഒഴിവാക്കും. വാഹനങ്ങള്‍ തടയില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളടക്കമുള്ളവ നിരത്തിലിറങ്ങിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ജിഷയുടെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് ഹര്‍ത്താല്‍. എന്നാല്‍, ഹര്‍ത്താലിനു പ്രമുഖ രാഷ്ട്രീയസംഘടനകളൊ ന്നും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഹര്‍ത്താലിന് എല്‍ഡിഎഫിന്റെ പിന്തുണയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read More >>