വാര്‍ത്ത 'റിപ്പോര്‍ട്ട്‌' ചെയ്തു; ഉത്തര കൊറിയയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഹെയ്ന്സിനെ ഉടന്‍ തന്നെ രാജ്യത്ത്നിന്നും പുറത്താക്കും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

വാര്‍ത്ത

ഉത്തര കൊറിയ: വാര്‍ത്തകള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്തുവെന്നാരോപിച്ച് ബിബിസി റിപ്പോര്‍ട്ടര്‍ റുപ്പര്‍ട്ട് വെഫീല്‍ഡ് ഹെയ്ന്സിനെ ഉത്തര കൊറിയ അറസ്റ്റ് ചെയ്തു. രാജ്യത്തെ തൊഴിലായി പാര്‍ട്ടിയുടെ കോണ്‍ഗ്രസാണ് മാധ്യമ പ്രവര്ത്തകന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ഹെയ്ന്സിനെ ഉടന്‍ തന്നെ രാജ്യത്ത്നിന്നും പുറത്താക്കും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

ദേശിയ നേതാവ് കിംജോങ്ങിന് എതിരെ തെറ്റായ വിവരങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളായി നല്‍കിയെന്നരോപ്പിച്ചാണ് ഹെയ്ന്‍സ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഉത്തര കൊറിയയിലെ യോങ്ങ്യങ്ങ് വിമാനതാവളത്തില്‍ നിന്നുമാണ് ഹെയ്ന്സിനെ ഉത്തര കൊറിയ അറസ്റ്റ് ചെയ്തത്.

Read More >>