സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന ആവശ്യവുമായി ജോസഫ് വാഴക്കന്‍

ഇനി ആരുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകണമെന്ന് ഹൈക്കമാന്‍ഡും എംഎല്‍എമാരും ചേര്‍ന്ന് തീരുമാനിക്കണമെന്നും വാഴയ്ക്കന്‍ പറഞ്ഞു

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന ആവശ്യവുമായി ജോസഫ് വാഴക്കന്‍

കനത്ത പരാജയത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പറ്റി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്ന് നേതാവായ ജോസഫ് വാഴയ്ക്കന്‍. പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരിനെതിരെയുണ്ടായ വിമര്‍ശനങ്ങളാണ് വലിയ തോല്‍വിക്ക് ഇടയായതെന്നും അദ്ദേഹം സൂചിപ്പിച്ചു. കെപിസിസി അധ്യക്ഷനെ ലക്ഷ്യം വെച്ചുകൊണ്ടാണ് വാഴക്കന്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

മൂവാറ്റുപുഴയിലെ പരാജയത്തിന് കാരണം വ്യക്തിപരമായി ഉയര്‍ന്ന വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാതിരിക്കാന്‍ കഴിയാത്തതാണ്. ഇനി ആരുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകണമെന്ന് ഹൈക്കമാന്‍ഡും എംഎല്‍എമാരും ചേര്‍ന്ന് തീരുമാനിക്കണമെന്നും വാഴയ്ക്കന്‍ പറഞ്ഞു.

Read More >>