ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ശരീരത്തില്‍ 38 മുറിവുകള്‍: ക്രൂരമായ മര്‍ദ്ദനം നേരിട്ടു

ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്നും എന്നാല്‍ പീഡനം നടന്നോ എന്ന് വ്യക്തമാകാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ശരീരത്തില്‍ 38 മുറിവുകള്‍: ക്രൂരമായ മര്‍ദ്ദനം നേരിട്ടു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ജിഷയുടെ ശരീരത്ത് 38 മുറിവുകളുണ്‌ടെന്ന് കണ്‌ടെത്തി. ക്രൂരമായ മര്‍ദ്ദനവും ജിഷ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്നും എന്നാല്‍ പീഡനം നടന്നോ എന്ന് വ്യക്തമാകാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

പിജി വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. അസോസിയേറ്റ് പ്രഫസറുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും അല്ലാതെയുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More >>