കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി

ഡോക്ടര്‍മാരുടെ സംഘമോ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലോ ആണ് പീഡനം ഉള്‍പ്പെടുന്ന കൊലപാതകക്കേസുകള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ചട്ടം അനുശാസിക്കുന്നത്. എന്നാല്‍ ഒരു പിജി വിദ്യാര്‍ത്ഥിയെ കൊണ്ട് മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യിച്ചതിലൂടെ അധികൃതര്‍ ഈ സംഭവത്തെ സമീപിച്ച ലാഘവത്വമാണ് വ്യക്തമാകുന്നത്.

കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥികൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിയെന്ന് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ സംഘമോ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലോ ആണ് പീഡനം ഉള്‍പ്പെടുന്ന കൊലപാതകക്കേസുകള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ചട്ടം അനുശാസിക്കുന്നത്. എന്നാല്‍ ഒരു പിജി വിദ്യാര്‍ത്ഥിയെ കൊണ്ട് മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യിച്ചതിലൂടെ അധികൃതര്‍ ഈ സംഭവത്തെ സമീപിച്ച ലാഘവത്വമാണ് വ്യക്തമാകുന്നത്.


കഴിഞ്ഞ 29നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല. പ്രഫസര്‍, അസോഷ്യറ്റ് പ്രഫസര്‍ തസ്തികകളില്‍ നാലു ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു തികഞ്ഞ അലംഭാവത്തോടെ പിജി വിദ്യാര്‍ഥിയെ പോസ്റ്റ്‌മോര്‍ട്ടം ഏല്‍പിച്ചത്.

ജിഷ സംഭവം വിവാദമായതോടെ ഇന്നലെ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് വിദ്യാര്‍ഥിയല്ല, ഫൊറന്‍സിക് സര്‍ജന്‍മാരുടെ സംയുക്തസംഘമാണെന്ന് കാട്ടി റിപ്പോര്‍ട്ടും നടപടിക്രമങ്ങളും തിരുത്താന്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും ഒരുവിഭാഗം ഡോക്ടര്‍മാര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അസോസിയേറ്റ് പ്രഫസറുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥിയാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നു രേഖപ്പെടുത്താന്‍ നിര്‍മദ്ദശം ഉയര്‍ന്നു.

അവസാനം ഡോക്ടര്‍മാരുടെ സംയുക്തസംഘത്തിന്റെ പേരില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read More >>