ജിഷയുടെ കൊലപാതകം; പ്രതികള്‍ പിടിയിലായതായി സൂചന

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഈ കൊലയുമായി യാതൊരു ബന്ധവുമില്ലയെന്നും അയാള്‍വാസിയായ യുവാവാണ് കൊലയ്ക്ക് പിന്നില്‍ എന്നും പോലീസ് അറിയിച്ചു

ജിഷയുടെ കൊലപാതകം; പ്രതികള്‍ പിടിയിലായതായി സൂചന

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകികള്‍ എന്ന് സംശയിക്കപ്പെട്ടുന്ന അയല്‍വാസികളായ രണ്ടു യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഈ കൊലയുമായി യാതൊരു ബന്ധവുമില്ലയെന്നും അയാള്‍വാസികളായ യുവാക്കളാണ് കൊലയ്ക്ക് പിന്നില്‍ എന്നും പോലീസ് അറിയിച്ചു. പ്രതിയെ കുറിച്ച് മറ്റു വിവരങ്ങള്‍ ഒന്നും ഇപ്പോള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്.  നിഷ്ക്രൂരമായി മനഭംഗപ്പെട്ട ശേഷമാണ് ജിഷയുടെ മരണം സംഭവിച്ചിരിക്കുന്നത്. തുടക്കത്തില്‍ ലോക്കല്‍ പോലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴി വച്ചതോടെയാണ് സര്‍ക്കാര്‍ കേസ് റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് വിട്ടു കൊടുത്തത്.

Read More >>