ജിഷ വധം: റോഡില്‍ കണ്ട കവര്‍ തന്റേതാണെന്ന അവകാശവാദവുമായി സ്വകാര്യ കമ്പനി ജീവനക്കാരന്‍

കിഴക്കമ്പലത്തെ സ്വകാര്യ കമ്പനി ജീവനക്കാരനായ അനില്‍ കുമാറാണ് കവര് തന്റേതാണെന്ന് കുന്നത്ത്‌നാട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. എന്നാല്‍ ഇയാള്‍ ഹാജരാക്കിയ കവറല്ല റോഡില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.കവറിലുള്ള ജീന്‍സിന്റെ നിറത്തില്‍ മാത്രമേ സമാനതയുള്ളൂ എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ജിഷ വധം: റോഡില്‍ കണ്ട കവര്‍ തന്റേതാണെന്ന അവകാശവാദവുമായി സ്വകാര്യ കമ്പനി ജീവനക്കാരന്‍

കൊച്ചി: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകത്തിന് ശേഷം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയ കവറും കത്തിയും തന്റേതാണെന്ന അവകാശവാദവുമായി സ്വകാര്യ കമ്പനി ജീവനക്കാരന്‍ രംഗത്ത്. കിഴക്കമ്പലത്തെ സ്വകാര്യ കമ്പനി ജീവനക്കാരനായ അനില്‍ കുമാറാണ് കവര് തന്റേതാണെന്ന് കുന്നത്ത്‌നാട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. എന്നാല്‍ ഇയാള്‍ ഹാജരാക്കിയ കവറല്ല റോഡില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.കവറിലുള്ള ജീന്‍സിന്റെ നിറത്തില്‍ മാത്രമേ സമാനതയുള്ളൂ എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


വിനോദയാത്ര കഴിഞ്ഞ ബൈക്കില്‍ മടങ്ങും വഴി കവര്‍ തെറിച്ചു പോയെന്നാണ് അനില്‍ കുമാര്‍ നല്‍കുന്ന വിശദീകരണം. കത്തിയിലെ കറ തണ്ണിമത്തന്‍ മുറിച്ചതാണെന്നും ഇയാള്‍ പറയുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. മടങ്ങിപ്പോയി അന്വേഷിച്ചെങ്കിലും കിട്ടിയില്ലെന്നും അനില്‍ കുമാര്‍ മൊഴി നല്‍കി. രണ്ട് ദിവസത്തിന് ശേഷം സഹപ്രവര്‍ത്തകന്‍ പറഞ്ഞാണ് താന്‍ പോയി കവര്‍ എടുത്തതെന്നും ഇയാള്‍ മൊഴി നല്‍കി.

ജിഷയുടെ കൊലപാതകത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് നാട്ടുകാര്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ ജീന്‍സും കത്തിയും ഷോളും കണ്ടെത്തിയത്. കവറിനെ കുറിച്ച് പൊലീസില്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് കുന്നത്ത്‌നാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ മുരളീധരനെ സസ്‌പെന്റ് ചെയ്തിരുന്നു.