ജിഷയുടെ കൊലപാതകം: പോലീസിന് വീഴ്ച്ച പറ്റിയെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്

കൊലപാതകം നടന്ന് അഞ്ചാം ദിവസമാണ് പോലീസ് വീട് ബന്തവസ് ചെയ്യുന്നത്. ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടതാണ്. ഇത് വളരെ പ്രധാന്യമുള്ള കാര്യമാണ്. എന്നാല്‍ ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു.

ജിഷയുടെ കൊലപാതകം: പോലീസിന് വീഴ്ച്ച പറ്റിയെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്

കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയതായി പോലീസ് പരാതി പരിഹാര സെല്‍ ചെയര്‍മാര്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഗുരുതരമായ കേസുകളില്‍ പാലിക്കേണ്ട മുന്‍കരുതലുകളും ചട്ടങ്ങളും പോലീസ് ജിഷുടെ കേസില്‍ പാലിച്ചില്ലെന്ന് നാരായണ കുറുപ്പ് പറഞ്ഞു.

മറ്റൊരു കേസില്‍ വാദം നടക്കുന്നതിനിടെയായിരുന്നു പരാതി പരിഹാര സെല്‍ ചെയര്‍മാന്‍ ജിഷക്കേസിനെക്കുറിച്ച് പരാമര്‍ശിച്ചത്.

പ്രൊഫഷണലായ അന്വേഷമല്ല ഈ കേസില്‍ പോലീസ് നടത്തിയത്. മൃതദേഹം ദഹിപ്പിക്കാന്‍ പോലീസ് അനുമതി നല്‍കിയതോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇല്ലാതായി. പോസ്റ്റ്മോര്‍ട്ടം വിഡീയോയില്‍ ചിത്രീകരിക്കാതിരുന്നത് ഗുരുതരമായ പാളിച്ചയാണ്.


കൊലപാതകം നടന്ന് അഞ്ചാം ദിവസമാണ് പോലീസ് വീട് ബന്തവസ് ചെയ്യുന്നത്. ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടതാണ്. ഇത് വളരെ പ്രധാന്യമുള്ള കാര്യമാണ്. എന്നാല്‍ ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു.

കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ലഭിക്കേണ്ട നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്ത് തരം അന്വേഷണമാണ് കേസില്‍ പോലീസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണകുറിപ്പ് പറഞ്ഞു.

Read More >>