താന്‍ ഒളിവില്‍ പോയെന്ന വാദം നിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

കൊല്ലപ്പെട്ട ജിഷ യുഡിഎഫ് ചെയര്‍മാന്‍ പിപി തങ്കച്ചന്റെ മകളാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെത്തി സ്വത്തവകാശം ചോദിച്ചതിനു പിന്നാലെയാണ് ജിഷ കൊല്ലപ്പെട്ടതെന്നും ജോമോന്‍ ആരോപിച്ചിരുന്നു.

താന്‍ ഒളിവില്‍ പോയെന്ന വാദം നിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പിപി തങ്കച്ചനെതിരെ ആരോപണങ്ങളുന്നയിച്ചത് വിവാദമായതിനെ തുടര്‍ന്ന് താന്‍ ഒളിവില്‍ പോയെന്ന വാദം നിഷേധിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്തെത്തി. താന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ലെന്നും ഇവിടെ എറണാകുളത്തു തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒളിവിലാണെന്നത് മാധ്യമ പ്രചരണം മാത്രമാണെന്നും കൊല്ലപ്പെട്ട ജിഷയുടെ പിതൃത്വം സംബന്ധിച്ച് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ജോമോന്‍ വ്യക്തമാക്കി.


കൊല്ലപ്പെട്ട ജിഷ യുഡിഎഫ് ചെയര്‍മാന്‍ പിപി തങ്കച്ചന്റെ മകളാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെത്തി സ്വത്തവകാശം ചോദിച്ചതിനു പിന്നാലെയാണ് ജിഷ കൊല്ലപ്പെട്ടതെന്നും ജോമോന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോമോന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത് വന്‍ വിവാദമായിരുന്നു.

ഇതിനു പിന്നാലെ ജിഷ തന്റെ മകളല്ലെന്നും ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്നില്ലെന്നും വ്യക്തമാക്കി പിപി തങ്കച്ചന്‍ രംഗത്തെത്തിയിരുന്നു. ഈ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയ മാധ്യമങ്ങളാണ് താന്‍ ഇപ്പോള്‍ ഒളിവിലാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും ജോമോന്‍ സൂചിപ്പിച്ചു.

Read More >>