ജിഷയുടെ കൊലപാതകം: മെയ് പത്തിന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

ജിഷയുടെ കൊലപാതകികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധനിയമപ്രകാരം കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ് ആവശ്യപ്പെട്ടു.

ജിഷയുടെ കൊലപാതകം: മെയ് പത്തിന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മെയ് 10 ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.  കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

മുപ്പതിലേറെ ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ്. ഹര്‍ത്താല്‍ സമാധാന പരമായിരിക്കുമെന്ന്  കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂവ്‌മെന്റ് ചെയര്‍മാന്‍ എം.എ ലക്ഷ്മണന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.കെ പ്രദീപ് കുമാര്‍, ബിജു ആട്ടോര്‍, കെ.സി സുരേഷ്, കെ.കെ ഗോപി പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ജിഷയുടെ കൊലപാതകികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധനിയമപ്രകാരം കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ് ആവശ്യപ്പെട്ടു.

Read More >>