ജിഷയുടെ കൊലപാതകം: സഹോദരി ദീപയ്‌ക്കെതിരെ പോലീസ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതായി ബന്ധുക്കള്‍

അന്യസംസ്ഥാന തൊഴിലാളിയുമായോ മറ്റാരെങ്കിലുമായോ ദീപക്ക് ബന്ധമുള്ളതായി സംശയിക്കുന്നില്ല. ദീപക്കെതിരെ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമക്കുകയാണ് പൊലീസ്. മാധ്യമങ്ങളോട് സംസാരിക്കുവാനോ ഫോണില്‍ ആരെയെങ്കിലും ബന്ധപ്പെടാനോ അനുവദിക്കുന്നില്ല. ദീപയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ജിഷയുടെ അമ്മയും സഹോദരി ദീപയും പൊലീസ് കസ്റ്റഡിയിലാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ജിഷയുടെ കൊലപാതകം: സഹോദരി ദീപയ്‌ക്കെതിരെ പോലീസ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതായി ബന്ധുക്കള്‍

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരേയും ആരോഗ്യ വകുപ്പിനെതിരേയും രൂക്ഷമായ ആരോപണങ്ങളുമായി ബന്ധുക്കള്‍. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം.

ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും പൊലീസ് കസ്റ്റഡിയിലാണെന്നും അവരോട് സംസാരിക്കാനോ കൂട്ടിരിക്കാനോ അടുത്ത ബന്ധുക്കളെ പോലും അനുവദിക്കുന്നില്ലെന്നും ജിഷയുടെ അമ്മായി ലൈല ആരോപിച്ചു. കേസില്‍ പോലീസും ആരോഗ്യ വകുപ്പും ഒത്തുകളിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.


അന്യസംസ്ഥാന തൊഴിലാളിയുമായോ മറ്റാരെങ്കിലുമായോ ദീപക്ക് ബന്ധമുള്ളതായി സംശയിക്കുന്നില്ല. ദീപക്കെതിരെ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമക്കുകയാണ് പൊലീസ്. മാധ്യമങ്ങളോട് സംസാരിക്കുവാനോ ഫോണില്‍ ആരെയെങ്കിലും ബന്ധപ്പെടാനോ അനുവദിക്കുന്നില്ല. ദീപയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

പോലീസ് എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നും ലൈല ആരോപിച്ചു. ജിഷ കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് ജിഷയും അമ്മയും രണ്ട് തവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല. പൊലീസിന്റെ അനാസ്ഥ മൂലമാണ് പ്രതിയെ പിടിക്കാന്‍ കഴിയാത്തത്. വളരെ മോശമായ രീതിയിലാണ് പൊലീസ് തന്നോട് പെരുമാറിയതെന്നും ലൈല പറഞ്ഞു.

ജിഷ കൊല്ലപ്പെട്ട ദിവസം മുതല്‍ അമ്മ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലാണ്. രാജേശ്വരിയെ പരിചരിക്കാനായി ലൈലക്ക് കളക്ടര്‍ അനുവാദം നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ലൈലയെ പോലീസ് ആശുപത്രയില്‍ നിന്നും ഇറക്കിവിട്ടിരുന്നു.

Read More >>