ജിഷ വധക്കേസ്: ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

ഇന്ന് രാവിലെ ആണ് അന്വേഷണ സംഘം ഇയാളെ ബംഗലുരുവില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തത്. ജിഷയുടെ വീടിന് സമീപം മുന്‍പ് താമസിച്ചിരുന്ന ആളാണ് പിടിയിലായതെന്നാണ് സൂചന.

ജിഷ വധക്കേസ്: ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

ബംഗളുരു: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ ആണ് അന്വേഷണ സംഘം ഇയാളെ ബംഗളുരുവില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തത്. ജിഷയുടെ വീടിന് സമീപം മുന്‍പ് താമസിച്ചിരുന്ന ആളാണ് പിടിയിലായതെന്നാണ് സൂചന.

അതിനിടെ ജിഷയുടെ കൊലപാതകികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം പത്തിന് സംസ്ഥാന വ്യാപകമായി ഹര്‍ത്തിലാന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള ദളിത് കോ ഓര്‍ഡിനേഷന്‍ മൂവ്‌മെന്റാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ആണ് ഹര്‍ത്താല്‍.

Story by
Read More >>