ജിഷയുടെ കൊലപാതകം: ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാവാം കൊലയാളി പീഡനത്തിനു ശ്രമിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ ആദ്യ നിഗമനം. ശരീരത്തിലുള്ള പാടുകളും കത്തിപ്പാടുകളും പോറലുകളും ആക്രമണത്തെ ജിഷ കൈകള്‍ കൊണ്ടു തടയാന്‍ ശ്രമിച്ചതിന്റെ സൂചനയാണെന്നാണ് പൊലീസിന്റെ അനുമാനം.

ജിഷയുടെ കൊലപാതകം: ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

കൊച്ചി:  പെരുമ്പാവൂരിലെ ദളിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം പുറത്ത് . നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ആരുമായും ഫലം യോജിക്കുന്നില്ലെന്ന് വിവരം. ജിഷയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച
ഉമിനീരാണ് പരിശോധിച്ചിരുന്നത്. ഫൊറന്‍സിക് ലാബിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധന നടത്തിയത്.

കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാവാം കൊലയാളി പീഡനത്തിനു ശ്രമിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ ആദ്യ നിഗമനം. ശരീരത്തിലുള്ള പാടുകളും കത്തിപ്പാടുകളും പോറലുകളും  ആക്രമണത്തെ ജിഷ കൈകള്‍ കൊണ്ടു തടയാന്‍  ശ്രമിച്ചതിന്റെ സൂചനയാണെന്നാണ് പൊലീസിന്റെ അനുമാനം. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റതാകാം മരണ കാരണം എന്നാണ് സൂചന.

കഴിഞ്ഞ മാസമാണ് പെരുമ്പാവൂരിലെ വീട്ടില്‍വച്ച് ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം നടന്നു രണ്ടാഴ്ച ഇതുവരെയും പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. .

Read More >>