ജിഷയുടെ ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ആന്തരിക അവയവങ്ങൾ പൊലീസ് ഹൈദരാബാദിലെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും.

ജിഷയുടെ ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ആന്തരിക അവയവങ്ങൾ പൊലീസ് ഹൈദരാബാദിലെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും.

കാക്കനാട്ടെ രാസപരിശോധനാ ലാബിൽ നടത്തിയ പരിശോധനയിൽ ലഹരി പദാർഥം ഉള്ളിൽ ചെന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിദഗ്ധ പരിശോധനയ്ക്കായിഅവയവങ്ങൾ  ഹൈദരാബാദിലേക്ക് അയയ്ക്കുന്നത്.

അന്വേഷണ ചുമതല ഏറ്റെടുത്ത ദക്ഷിണ മേഖലാ എഡിജിപി ബി.സന്ധ്യ പുതിയ അന്വേഷണ സംഘവുമായി ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. നിലവിലുള്ള അന്വേഷണ സംഘത്തിലെ ഏതെല്ലാം ഉദ്യോഗസ്ഥരെ എഡിജിപി സന്ധ്യയുടെ തുടരന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നു വ്യക്തമായിട്ടില്ല. ഡിവൈഎസ്പി എം ജിജിമോന്റെ നേതൃത്വത്തിൽ 110 അംഗങ്ങളുള്ള പ്രത്യേക സംഘമാണ് ഇതുവരെ കേസ് അന്വേഷിച്ചത്.

Read More >>