ജിഷ വധം: കസ്റ്റഡിയിലുള്ളവരുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തുവരും

കഴിഞ്ഞ ദിവസം ജിഷയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നിരുന്നു.

ജിഷ വധം: കസ്റ്റഡിയിലുള്ളവരുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തുവരും

കൊച്ചി: ജിഷ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ബംഗാളി യുവാവടക്കം ആറുപേരുടെ ഡിഎന്‍എ പരിശോധന ഫലം ഇന്ന് പുറത്തുവരും. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് ഉമിനീരും മറ്റും പരിശോധിക്കുന്നത്. ജിഷ ധരിച്ചിരുന്ന ചുരിദാറില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഉമിനീരിന്റെ അംശം ലഭിച്ചത്.

കഴിഞ്ഞ ദിവസം ജിഷയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ഇതുമായി ഇന്ന് ലഭിക്കുന്ന ഡിഎന്‍എ ഫലം പൊരുത്തപ്പെട്ടാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസിന് നീങ്ങാന്‍ സാധിക്കും.

പല്ലുകള്‍ക്കിടയില്‍ അസാധാരണ വിടവുകള്‍ ഉള്ളയാളാണ് കടിച്ചതെന്നാണ് മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനകം 200ഓളം പേരെ ചോദ്യംചെയ്തിട്ടുണ്ട്.