നമ്മുടെ സാമൂഹിക കൂട്ടായ്മ നഷ്ടപ്പെട്ടതാണ് ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടാല്‍പ്പോലും അയല്‍ക്കാര്‍ എത്തിനോക്കാത്തതിനു കാരണമെന്നു ജസ്റ്റിസ് ബി. കെമാല്‍ പാഷ

നമ്മുടെ നാട്ടില്‍ ഒരു ഇന്ത്യന്‍ പൗരന്‍ സമ്പാദിക്കുന്ന ഓരോ നൂറു രൂപയിലും 70 രൂപയോളം അവന്‍ നികുതി ഇനത്തില്‍ സര്‍ക്കാരിനു നല്‍കുന്നു. നല്ല ഭരണത്തിനുവേണ്ടിയാണ് ഇത് നല്‍കുന്നത്.

നമ്മുടെ സാമൂഹിക കൂട്ടായ്മ നഷ്ടപ്പെട്ടതാണ് ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടാല്‍പ്പോലും അയല്‍ക്കാര്‍ എത്തിനോക്കാത്തതിനു കാരണമെന്നു ജസ്റ്റിസ് ബി. കെമാല്‍ പാഷ

നമ്മുടെ സാമൂഹിക കൂട്ടായ്മ നഷ്ടപ്പെട്ടതാണ് ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടാല്‍പ്പോലും അയല്‍ക്കാര്‍ എത്തിനോക്കാത്തതിനു കാരണമെന്നു ജസ്റ്റിസ് ബി. കെമാല്‍ പാഷ. ഇത്തരം സാഹചര്യത്തില്‍ ജിഷമാര്‍ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി സാംസ്‌കാരിക വേദിയുടെ അഴീക്കോട് ജന്മദിന ആഘോഷ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടില്‍ ഒരു ഇന്ത്യന്‍ പൗരന്‍ സമ്പാദിക്കുന്ന ഓരോ നൂറു രൂപയിലും 70 രൂപയോളം അവന്‍ നികുതി ഇനത്തില്‍ സര്‍ക്കാരിനു നല്‍കുന്നു. നല്ല ഭരണത്തിനുവേണ്ടിയാണ് ഇത് നല്‍കുന്നത്. അതുകൊണ്ടുതന്നെ അഴിമതിരഹിത ഭരണം ജനങ്ങളുടെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.


ടി.ജി. വിജയകുമാര്‍ അധ്യക്ഷനായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്‌കാരം ഡോ. ടി.എം. തോമസ് ഐസക്ക് എം.എല്‍.എയ്ക്കു ജസ്റ്റിസ് ബി. കെമാല്‍ പാഷ സമ്മാനിച്ചു. തത്ത്വമസി ഫ്ളൈയിങ് ഓഫീസര്‍ സൂരജ് പിള്ളി പുരസ്‌കാരം സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി സമ്മാനിച്ചു. വി.ജി. ഉമാദേവി രചിച്ച ഉരല്‍പ്പുര എന്ന പുസ്തകം ഡോ. ടി.എം. തോമസ് ഐസക്, കവി കുരീപ്പുഴ ശ്രീകുമാറിനു നല്‍കി പ്രകാശനം ചെയ്തു. കലിക പൊന്‍കുന്നം രചിച്ച കരാറുകാരന്റെ ചുംബനം എന്ന പുസ്തകം ശ്രീകുമാരന്‍ തമ്പി ഹരി ഏറ്റുമാനൂരിന് നല്‍കി പ്രകാശനം ചെയ്തു.