"ജോമോന് എതിരെയുള്ള കേസ് ഞാന്‍ കൊടുത്തതല്ല"; ജിഷയുടെ പിതാവ് പാപ്പു

ആ കേസ് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കൊടുത്തത് എന്ന് ജിഷയുടെ പിതാവ് പാപ്പു പറഞ്ഞു

"ജോമോന് എതിരെയുള്ള കേസ് ഞാന്‍ കൊടുത്തതല്ല"; ജിഷയുടെ പിതാവ് പാപ്പു

പെരുമ്പാവൂര്‍: തന്‍റെ അറിവോട് കൂടിയല്ല മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരെ പോലീസില്‍ പരാതി സമര്‍പ്പിക്കപ്പെട്ടതെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു.

സ്ഥലത്തെ കോണ്‍ഗ്രസ് നേതാവും വാര്‍ഡ്‌ മെമ്പറുമായ സുനിലും പോലീസുകാരനായ വിനോദും ചേര്‍ന്നാണ് തന്നെ വന്നു കണ്ടെത് എന്നും സര്‍ക്കാര്‍ ധനസഹായം വാങ്ങി തരാം എന്ന് ഉറപ്പ് നല്‍കിയാണ് അവര്‍ തന്നെ കൊണ്ട് വെള്ള കടലാസില്‍ഒപ്പിട്ടു വാങ്ങിയത് എന്നും പാപ്പു പറഞ്ഞു. അന്നേ ദിവസം അവര്‍ തനിക്ക് 1000 രൂപ തന്നുവെന്നും പാപ്പു പറഞ്ഞു.


രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ജിഷയുടെ പിതാവ് കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചനാണ് എന്ന് ജോമോന്‍ നാരദ ന്യൂസിലൂടെ ആരോപിച്ചിരുന്നു. ഈ ആരോപണം പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ജിഷയുടെ അച്ഛന്‍ പാപ്പു ജോമോന് എതിരെ കേസ് കൊടുത്തത്. എന്നാല്‍ ഇപ്പോള്‍ ആ കേസ് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കൊടുത്തത് എന്ന് ജിഷയുടെ പിതാവ് പാപ്പു പറഞ്ഞു.

Read More >>