തനിക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ സുഹൃത്തുക്കളായിട്ടില്ല; മലയാളികളായ രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയിരുന്നു: ജിഷയുടെ സഹോദരി

അതേസമയം, വീടുപണിക്കെത്തിയ രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയതായും ദീപ പറയുന്നു. ഇവര്‍ മലയാളികളാണ്. ഇക്കാര്യങ്ങള്‍ പോലീസിനോടും വനിതാ കമ്മീഷനോടും പറഞ്ഞിരുന്നു.

തനിക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ സുഹൃത്തുക്കളായിട്ടില്ല; മലയാളികളായ രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയിരുന്നു: ജിഷയുടെ സഹോദരി

കൊച്ചി: പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നതായി സഹോദരി ദീപ. തന്റെ സുഹൃത്തുക്കളാരും ദീപയെ പരിചയപ്പെട്ടിട്ടില്ല. തനിക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ സുഹൃത്തുക്കളായിട്ടുമില്ലെന്നും ദീപ പറഞ്ഞു.

തന്നെക്കുറിച്ച് വളരെ മോശമായ കാര്യങ്ങളാണ് കുറിച്ചു ദിവസങ്ങളായി പ്രചരിക്കുന്നത്. ഹിന്ദി സംസാരിക്കാനറിയാത്ത തനിക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്തുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ദീപ പറഞ്ഞു.

അതേസമയം, വീടുപണിക്കെത്തിയ രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയതായും ദീപ പറയുന്നു. ഇവര്‍ മലയാളികളാണ്. ഇക്കാര്യങ്ങള്‍ പോലീസിനോടും വനിതാ കമ്മീഷനോടും പറഞ്ഞിരുന്നു.

ഒന്നരവര്‍ഷത്തോളമായി പെരുമ്പാവൂരിലെ വിട്ടീലേക്ക് വന്നിട്ടില്ല. അതുകൊണ്ടുതന്നെ അമ്മയേയും ജിഷയേയും ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അയല്‍വാസികളില്‍ ചിലരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും ദീപ പറയുന്നു.

അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും തനിക്കും മകള്‍ക്കും ഇനിയും ഇവിടെ ജീവിക്കേണ്ടതാണെന്നും ദീപ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളി ജിഷയെ പരിചയപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വ്യാജമാണെന്ന് ദീപ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

Read More >>