ജിഷയുടെ കൊലപാതകം: പോലീസ് ഇരുട്ടില്‍ തപ്പുന്നത് ആദ്യഘട്ടത്തില്‍ കാണിച്ച അലംഭാവം മൂലം

നിഷ്ഠൂരമായി ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും അത്തരത്തില്‍ യാതൊരു ഗൗരവും നല്‍കാതെ പോലീസ് സംഭവം അവഗണിച്ചത് മൂലമാണ് പോലീസിന് ഇരുട്ടില്‍ തപ്പേണ്ടി വരുന്നത്. കൊലപാതകം നടന്നത് മുതല്‍ സ്വീകരിക്കേണ്ട പല നടപടികളിലും പോലീസ് വീഴ്ച്ച വരുത്തി.

ജിഷയുടെ കൊലപാതകം: പോലീസ് ഇരുട്ടില്‍ തപ്പുന്നത് ആദ്യഘട്ടത്തില്‍ കാണിച്ച അലംഭാവം മൂലം

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ മോള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് 11 ദിവസം കഴിഞ്ഞിട്ടും അക്രമികളെ കുറിച്ച് ഒരു തുമ്പുപോലും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. നിഷ്ഠൂരമായി ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും അത്തരത്തില്‍ യാതൊരു ഗൗരവും നല്‍കാതെ പോലീസ് സംഭവം അവഗണിച്ചത് മൂലമാണ് പോലീസിന് ഇരുട്ടില്‍ തപ്പേണ്ടി വരുന്നത്. കൊലപാതകം നടന്നത് മുതല്‍ സ്വീകരിക്കേണ്ട പല നടപടികളിലും പോലീസ് വീഴ്ച്ച വരുത്തി.


പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചകള്‍

- ക്രൂരമായി ലൈംഗികാക്രമണത്തിന് ഇരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് ആദ്യഘട്ടത്തില്‍ മൃതദേഹം പരിശോധിച്ചവര്‍ക്ക് മനസ്സിലാക്കാനായില്ല. കൊല നടന്ന വീടിന്റേയും മൃതദേഹത്തിന്റേയും വീഡിയോ എടുക്കാതിരുന്നത് ഗുരുതര വീഴ്ച്ചയായി.

-സാധാരണ കൊലപാതകമായാണ് മൃതദഹേം പരിശോധിച്ച പോലീസ് വിലയിരുത്തിയത്.

-ഗൗരവസ്വഭാവമുള്ള ഇത്തരം സംഭവങ്ങളില്‍ പോലീസ് സ്വീകരിക്കേണ്ട പ്രാഥമിക നടപടികളൊന്നും തുടക്കത്തില്‍ പാലിച്ചില്ല.

-പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ ചിത്രീകരിച്ചിട്ടില്ല.

- മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിലും വീഴ്ച്ചയുണ്ടായി. സംഭവത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സേവനം ആവശ്യപ്പെടേണ്ടതാണ്. ഇവിടെ അതുണ്ടായില്ല. മാത്രമല്ല പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിയാണ്.

-കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് ബലാത്സംഗ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തത്.

-മുപ്പത്തിയെട്ട് മുറിവുകളാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്. ഗര്‍ഭാശയം തകര്‍ന്നിരുന്നു. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പോലീസിനെ അറിയിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുമായി ഇത്തരം കാര്യങ്ങള്‍ പോലീസ് ചര്‍ച്ച നടത്തേണ്ടതാണ്.

- ശാസ്ത്രീയമായ പരിശോധനകളും ഫോറന്‍സിക് വിദഗ്ധരുടെ സേവനങ്ങളുമില്ലാതെയാണ് സീന്‍ മഹസര്‍ തയ്യാറാക്കിയത്. ഇതുമൂലം നിര്‍ണായകമായ പല തെളിവുകളും ശേഖരിക്കാനായില്ല.

- മൃതദേഹം മാറ്റിയതിന് ശേഷം സംഭവ സ്ഥലത്ത് സുരക്ഷ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. അതുണ്ടായില്ല. നിരവധിയാളുകള്‍ സ്ഥലം സന്ദര്‍ശിച്ചതിനാല്‍ തെളിവുകള്‍ പലതും നഷ്ടപ്പെടാന്‍ കാരണമായി.

- നിര്‍ബന്ധമായും ചെയ്യേണ്ട ശാസ്ത്രീയ പരിശോധനകള്‍ക്ക് നിര്‍ദേശിക്കാതെയും കൃത്യമായ തെളിവുകള്‍ ശേഖരിക്കാതെയും മൃതദഹേം ധൃതിപ്പെട്ട് ദഹിപ്പിച്ചു.

- ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിട്ടും ശരീരത്തില്‍ നിന്നും പുരുഷ ബീജം ശേഖരിക്കാന്‍ പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. പീഡനത്തിനിരയായവര്‍ മരിച്ചാലും ഇല്ലെങ്കിലും പുരുഷ ബീജം ശേഖരിക്കാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 12 മണിക്കൂര്‍ വരെ മാത്രമേ ബീജം ജീവനുള്ളതായിരിക്കുകയുള്ളൂ. ഇതിനുള്ളില്‍ ബീജം ശേഖരിക്കേണ്ടതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുന്നത് 14 മണിക്കൂറിന് ശേഷം മാത്രമാണ്. ഈ സമയം വരെ ബീജം ശേഖരിക്കാനായി ഒരു സയന്റിഫിക് അസിസ്റ്റന്റിനെ കൊണ്ടുവരാന്‍ പോലും പോലീസ് തയ്യാറായില്ല.

- ജിഷയുടെ കഴുത്തിലും ചെവിയിലും കടിയേറ്റ പാടുണ്ടായിരുന്നു. കടിയേറ്റ പാടില്‍ അക്രമിയുടെ ഉമിനിരും ഉണ്ടാകും. ഇത് വീണ്ടെടുക്കാനും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.

- ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പോയിരുന്നില്ല. സംഭവത്തിന്റെ ഗൗരവം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞപ്പോഴാണ് പോലീസിന് മനസ്സിലാകുന്നത് എന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് തന്നെ പറയുന്നു.

Read More >>