ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍ വീഴ്ച്ച: അന്വേഷണ റിപ്പോര്‍ട്ട്

മൃതദേഹം ഏറ്റുവാങ്ങിയതും സ്ഥലം സന്ദര്‍ശിച്ചതും പിജി വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 29 നു നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറുന്നത് മെയ് 4 നാണ്. പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ പകര്‍ത്തിയില്ല.

ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍ വീഴ്ച്ച: അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍ വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുക്കാതെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പിജി വിദ്യാര്‍ഥിയാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. ഫോറന്‍സിക് അസോ. പ്രൊഫസ്സര്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തില്ല. സംഭവ സ്ഥലം സന്ദര്‍ശിക്കാനും പ്രൊഫസര്‍ പോയില്ല. മൃതദേഹം ഏറ്റുവാങ്ങിയതും സ്ഥലം സന്ദര്‍ശിച്ചതും പിജി വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 29 നു നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറുന്നത് മെയ് 4 നാണ്. പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ പകര്‍ത്തിയില്ല.

ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയലേഖ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എം റംലക്ക് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് വീഴ്ച്ച പറ്റിയതായി പറയുന്നത്. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കൊവന് കൈമാറി.

Read More >>