ജിഷയുടെ കൊലപാതകം: അന്വേഷണ സംഘം മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അകപെടരുതെന്ന് ഹൈക്കോടതി

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.

ജിഷയുടെ കൊലപാതകം: അന്വേഷണ സംഘം മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അകപെടരുതെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക ഡിബി മിനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി  അന്വേഷണ സംഘം മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അകപെടരുതെന്ന്  നിര്‍ദ്ദേശിച്ചു.

കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ നിലപാട്.ഇതുവരെ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പിക്കാം എന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ച കോടതി ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപ്പെടുന്നത് ശരിയല്ലയെന്ന്‍ നിരീക്ഷിക്കുകയായിരുന്നു.

Read More >>