'ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് പൊലീസിന്‍റെ നിർദ്ദേശത്തെ തുടർന്ന്'

ജിഷയുടെ കൊലപാതകം സംബന്ധിച്ച് പിണറായി വിജയന്‍റെ ആരോപണത്തെയാണ് ശ്മശാനം നടത്തിപ്പുകാരൻ തള്ളിയത്

പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് പൊലീസിന്‍റെ നിർദ്ദേശത്തെ തുടർന്നാണെന്ന് പെരുമ്പാവൂരിലെ ശ്മശാനം നടത്തിപ്പുകാരൻ വീരൻ.പോലീസിന്റെ പക്കല്‍ മുന്‍സിപാലിറ്റിയില്‍ നിന്നുള്ള കത്തും ഉണ്ടായിരുന്നുവെന്നും അതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലയെന്നും വീരന്‍ പറയുന്നു.

പോലീസിന്റെ ഒപ്പം ജിഷയുടെ സഹോദരിയുമുണ്ടായിരുന്നുവെന്നും ഇവരുടെ ഒപ്പ് വാങ്ങിയ ശേഷമാണ് ജിഷയുടെ മൃതദേഹം സംസ്കരിച്ചത് എന്നും വീരന്‍ കൂട്ടി ചേര്‍ത്തു.

ജിഷയുടെ കൊലപാതകം സംബന്ധിച്ച് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തെയാണ് ശ്മശാനം നടത്തിപ്പുകാരൻ തള്ളിയിരിക്കുന്നത്.

Read More >>