ജെറ്റ് സന്തോഷ് വധക്കേസ്: രണ്ട് പേര്‍ക്ക് വധശിക്ഷ

മുന്‍വൈരാഗ്യം മൂലം പ്രതികള്‍ സന്തോഷ്‌കുമാറിനെ ബലമായി പിടിച്ചുകൊണ്ടു പോയി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ജെറ്റ് സന്തോഷ് വധക്കേസ്: രണ്ട് പേര്‍ക്ക് വധശിക്ഷ

തിരുവനന്തപുരം: ജെറ്റ് സന്തോഷ് വധക്കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. ആറ്റുകാല്‍ സ്വദേശികളായ  അനില്‍, സോജു എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. അഞ്ച് പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു.

പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

ബിനുകുമാര്‍, സുരേഷ് കുമാര്‍, വിളവൂര്‍ക്കല്‍ സ്വദേശി ഷാജി, ബിജുക്കുട്ടന്‍, കിഷോര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം.

2004 നവംബര്‍ മാസത്തിലാണ് സംഭവം നടക്കുന്നത്. മുന്‍വൈരാഗ്യം മൂലം പ്രതികള്‍ സന്തോഷ്‌കുമാറിനെ ബലമായി പിടിച്ചുകൊണ്ടു പോയി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Story by