ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജയലളിതയെ കൂടാതെ 28 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. മദ്രാസ് യൂനിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഇത് ആറാം തവണയാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്.

ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജെ ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജയലളിതയെ കൂടാതെ 28 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരില്‍ 13 പേര്‍ പുതുമുഖങ്ങളാണ്.  മദ്രാസ് യൂനിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഇത് ആറാം തവണയാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്.

ജയലളിതയുടെ അഭാവത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ശല്‍വം ആണ് ധനമന്ത്രി. ഇ കെ പളനിസ്വാമി പൊതുമരാമത്ത് വകുപ്പും കെ രാജ തൊഴില്‍ വകുപ്പും ആര്‍ കാമരാജ് ഭക്ഷ്യ വകുപ്പും സി വിജയഭാസ്‌കര്‍ ആരോഗ്യ വകുപ്പും ആര്‍ ബി ഉദയകുമാര്‍ റവന്യും വകുപ്പും പി തങ്കമണി വൈദ്യുതി വകുപ്പും എം സി സമ്പത്ത് വ്യവസായ വകുപ്പും കൈകാര്യം ചെയ്യും.


കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍,ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍, സിപിഐ നേതാവ് ഡി പാണ്ഡ്യന്‍, അഭിനേതാക്കളായ പ്രഭു,നാസര്‍,വിശാല്‍,ആര്‍ ശരത് കുമാര്‍, ഗായികമാരായ പി സുശീല,വാണി ജയറാം, വ്യവസായി എസി മുത്തയ്യ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ജയലളിതയ്ക്ക് ആശംസയര്‍പ്പിക്കാന്‍ എത്തിയിരുന്നു.


234 സീറ്റില്‍ 134 സീറ്റും നേടിയാണ് എഐഎഡിഎംകെ തമിഴ്നാട്ടില്‍ തുടര്‍ഭരണം സ്വന്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍ക്കാര്‍ രൂപികരിക്കാനുള്ള തീരുമാനം ജയലളിത ഗവര്‍ണറെ വിളിച്ചറിയിച്ചത്.