ജയലളിതയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; നരേന്ദ്ര മോദി മുഖ്യാതിഥി, കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ല

മോദിക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ അമത് ഷാ,കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,വാര്‍ത്താ വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക്,ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

ജയലളിതയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; നരേന്ദ്ര മോദി മുഖ്യാതിഥി, കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ല

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജെ.ജയലളിത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത് ആറാം തവണയാണ് ജയലളിത മുഖ്യമന്ത്രിയാകുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് പ്രധാനമന്ത്രിക്കും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും, കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി.

മോദിക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ അമത് ഷാ,കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,വാര്‍ത്താ വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ്, ഒഡിഷ മുഖ്യമന്ത്രി നവീന്‍

പട്‌നായ്ക്,ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. 2011 ലും ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി പങ്കെടുത്തിരുന്നു. 2012 ല്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജയലളിതയും പങ്കെടുത്തിരുന്നു.

234 സീറ്റില്‍ 134 സീറ്റും നേടിയാണ് എഐഎഡിഎംകെ തമിഴ്‌നാട്ടില്‍
തുടര്‍ഭരണം സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം അണ്ണാശാലയിലുള്ള എംജിആര്‍,പെരിയാര്‍,അണ്ണാ പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തി.