തമിഴ്‌നാട്ടില്‍ ചരിത്ര വിജയം നേടി ജയലളിത; ഡിഎംകെ നില മെച്ചപ്പെടുത്തി

മികച്ച വിജയം സമ്മാനിച്ച ജനങ്ങളോട് എഐഎഡിഎംകെ എക്കാലവും കടപ്പെട്ടിരിക്കുമെന്ന് ജയലളിത പ്രതികരിച്ചു.പ്രകടന പത്രികയില്‍ നല്‍കിയ എല്ലാ വാഗ്ദാനവും നടപ്പാക്കുമെന്നും ജയലളിത ഉറപ്പ് നല്‍കി. പത്ത് പാര്‍ട്ടികളണ് തനിക്ക് എതിരെ സഖ്യം രൂപൂകരിച്ചത് പക്ഷേ താന്‍ സഖ്യമുണ്ടാക്കിയത് ജനങ്ങളുമായാണ്. തമിഴ്‌നാട്ടിലെ ജനങ്ങളില്‍ തനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടെന്നും ജയലളിത പറഞ്ഞു.

തമിഴ്‌നാട്ടില്‍ ചരിത്ര വിജയം നേടി ജയലളിത; ഡിഎംകെ നില മെച്ചപ്പെടുത്തി

ചെന്നൈ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ അധികാരം നിലനിര്‍ത്തി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 123 അംഗനിയമസഭയില്‍ 131 സീറ്റിലാണ് എഐഎഡിഎംകെ ലീഡ് ചെയ്യുന്നത്. 104 സീറ്റാണ് കരുണാനിധിയുടെ ഡിഎംകെ നേടിയത്. വിജയകാന്തിന്റെ പാര്‍്ട്ടിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. സീറ്റൊന്നും നേടാനാവാതെ ഡിഎംഡികെ തകര്‍ന്നടിഞ്ഞു. വോട്ടെണ്ണലിന്റ ആദ്യ മണിക്കൂറില്‍ ഡിഎംകെ മുന്നിട്ട് നിന്നെങ്കിലും പിന്നീട് എഐഎഡിഎംകെ വ്യക്തമായ മുന്നേറ്റം നടത്തുകയായിരുന്നു.


മികച്ച വിജയം സമ്മാനിച്ച ജനങ്ങളോട് എഐഎഡിഎംകെ എക്കാലവും കടപ്പെട്ടിരിക്കുമെന്ന് ജയലളിത പ്രതികരിച്ചു.പ്രകടന പത്രികയില്‍ നല്‍കിയ എല്ലാ വാഗ്ദാനവും നടപ്പാക്കുമെന്നും ജയലളിത ഉറപ്പ് നല്‍കി. പത്ത് പാര്‍ട്ടികളണ് തനിക്ക് എതിരെ സഖ്യം രൂപൂകരിച്ചത് പക്ഷേ താന്‍ സഖ്യമുണ്ടാക്കിയത് ജനങ്ങളുമായാണ്. തമിഴ്‌നാട്ടിലെ ജനങ്ങളില്‍ തനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടെന്നും ജയലളിത പറഞ്ഞു.ജയം ഉറപ്പിച്ചത് മുതല്‍ പ്രവര്‍ത്തകര്‍ ജയലളിതയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ തടിച്ചു കൂടി. ജയലളിതയുടെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയും നൃത്തം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുന്നത്.

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 114 മുതല്‍ 140 വരെ സീറ്റുകള്‍ നേടി അധികാരം തിരിച്ചു പിടിക്കു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്.