മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം 'ജനതാ ഗാരേജി'ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

നൂറ് കോടി ബജറ്റിലൊരുങ്ങുന്ന 'ജനതാ ഗാരേജ്' തെലുങ്ക് സിനിമാലോകം ഈ വര്ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്

മോഹന്‍ലാലിന്റെ തെലുങ്ക്  ചിത്രം

മോഹന്‍ലാല്‍ നായകതുല്ല്യമായ  കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ജൂനിയര്‍ എന്‍ ടി ആര്‍ നായകനാകുന്ന തെലുങ്ക് ചിത്രം 'ജനതാ ഗാരേജി'ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്‍റെ അമ്പത്തിയാറാം ജന്മദിനമായ  മെയ്‌ 21-നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ പോസ്ട് എന്‍ടിആറിന്റെ പിറന്നാള്‍ ദിനമായ 19-ന് പുറത്തുവിട്ടിരുന്നു.

നൂറ് കോടി ബജറ്റിലൊരുങ്ങുന്ന 'ജനതാ ഗാരേജ്' തെലുങ്ക് സിനിമാലോകം ഈ വര്ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. കൊരട്ടല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാമന്തയും നിത്യ മേനനുമാണ് ചിത്രത്തിലെ  നായികമാര്‍. തെലുങ്കിനൊപ്പം മലയാളത്തിലും തമിഴിലുമായാകും ചിത്രം ഒരേസമയം പ്രദര്‍ശനത്തിനെത്തും.