തളിപ്പറമ്പില്‍ തന്റെ ഭൂരിപക്ഷമായ 40,617 വോട്ടിന്റെ അതേ എണ്ണത്തിലുള്ള വൃക്ഷത്തൈകള്‍ നട്ട് മണ്ഡലം ഹരിതാഭമാക്കാനൊരുങ്ങി നിയുക്ത എംഎല്‍എ ജയിംസ് മാത്യു

തന്റെ വിജയത്തിനു കാരണമായ, തളിപ്പറമ്പില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണ-പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനകീയ കൂട്ടായ്മയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

തളിപ്പറമ്പില്‍ തന്റെ ഭൂരിപക്ഷമായ 40,617 വോട്ടിന്റെ അതേ എണ്ണത്തിലുള്ള വൃക്ഷത്തൈകള്‍ നട്ട് മണ്ഡലം ഹരിതാഭമാക്കാനൊരുങ്ങി നിയുക്ത എംഎല്‍എ ജയിംസ് മാത്യു

തളിപ്പറമ്പ് മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച ജയിംസ് മാത്യൂ തന്റെ തെരഞ്ഞെടുപ്പ് ഓര്‍മ്മയ്ക്കായി വൃക്ഷത്തൈകള്‍ നടുന്നു. തളിപ്പറമ്പില്‍ ജയിംസ് മാത്യുവിന്റെ ഭൂരിപക്ഷമായ 40,617 വോട്ടിന്റെ അതേ എണ്ണം വൃക്ഷത്തൈകള്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതിന്റെയും 40,617 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെയും ഓര്‍മക്കായാണ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗവുമായി സഹകരിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇത്രയും വൃക്ഷത്തെകള്‍ നടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല തന്റെ വിജയത്തിനു കാരണമായ, തളിപ്പറമ്പില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണ-പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനകീയ കൂട്ടായ്മയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ നേതാക്കളടക്കം എല്‍.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. 'ആശ്രയ' പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ രോഗികളായ അംഗങ്ങള്‍ക്ക് മരുന്ന് പ്രത്യേകമായി ലഭ്യമാക്കുന്ന പരിപാടിക്ക് പ്രഥമ പരിഗണന നല്‍കുമെന്നും തളിപ്പറമ്പ് താലൂക്ക് ഓഫിസ്, റജിസ്ട്രാര്‍ ഓഫിസ് എന്നിവക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.