പത്തനാപുരത്തെ തന്റെ പരാജയത്തെപ്പറ്റി ഇനി പോസ്റ്റ്മോര്‍ട്ടം നടത്താനില്ലെന്ന് നടന്‍ ജഗദീഷ്

ദേശീയ അവാര്‍ഡ് കിട്ടിയ സലീംകുമാറിനെ പോലെയുളളവര്‍ താരസംഘടനയായ അമ്മയില്‍ ആവശ്യമാണെന്നും അതുകൊണ്ട് ആ രാജി അദ്ദേഹത്തോട് സംസ്ാരിച്ച് പിന്‍വലിപ്പിക്കുമെന്നും ജഗദീഷ് പറഞ്ഞു.

പത്തനാപുരത്തെ തന്റെ പരാജയത്തെപ്പറ്റി ഇനി പോസ്റ്റ്മോര്‍ട്ടം നടത്താനില്ലെന്ന് നടന്‍ ജഗദീഷ്

പത്താപുരത്ത് ഗണേഷ്‌കുമാറിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ മോഹന്‍ലാലിനെതിരെയുള്ള നിലപാട് മയപ്പെടുത്തി നടനും പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ജഗദീഷ്. പത്തനാപുരത്തെ തന്റെ പരാജയത്തെപ്പറ്റി ഇനി പോസ്റ്റ്മോര്‍ട്ടം നടത്താനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ അവാര്‍ഡ് കിട്ടിയ സലീംകുമാറിനെ പോലെയുളളവര്‍ താരസംഘടനയായ അമ്മയില്‍ ആവശ്യമാണെന്നും അതുകൊണ്ട് ആ രാജി അദ്ദേഹത്തോട് സംസ്ാരിച്ച് പിന്‍വലിപ്പിക്കുമെന്നും ജഗദീഷ് പറഞ്ഞു. ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് മോഹന്‍ലാല്‍ എത്തിയതിനെക്കുറിച്ച് യാതൊരു പരാതിയും ഉന്നയിക്കില്ലെന്നും അമ്മയുമായി സഹകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരത്ത് ഇടത് സ്ഥാനാര്‍ത്ഥിയായ ഗണേഷ്‌കുമാറിന്റെ പ്രചാരണത്തിനായി മോഹന്‍ലാല്‍ എത്തിയിരുന്നു. താര മത്സരം നടക്കുന്ന മണ്ഡലത്തില്‍ മോഹന്‍ലാല്‍ പ്രചാരണത്തിന് പോയത് അമ്മ നേരത്തെ തീരുമാനിച്ചിരുന്നതിന് എതിരാണെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അനുഭാവി കൂടിയായ നടന്‍ സലിംകുമാര്‍ അമ്മ സംഘടനയില്‍ നിന്നും രാജിവെച്ചത്.

Read More >>