കേരളത്തിലേത് അഴിമതിക്ക് എതിരായ ജനവിധിയാണെന്ന് സീതാറാം യെച്ചൂരി

തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടായിരുന്നു. അതാണ് ചില മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ട് സൂചിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു

കേരളത്തിലേത് അഴിമതിക്ക് എതിരായ ജനവിധിയാണെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി നേടിയത് അഴിമതി ഭരണത്തിന് എതിരായ വിധിയെഴുത്താണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടായിരുന്നു. അതാണ് ചില മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ട് സൂചിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നത് ഇത്തരം രഹസ്യ നീക്കത്തിലൂടെ ആണെന്നും യെച്ചൂരി പറഞ്ഞു.

Story by