വിശപ്പിനായി കുറച്ച് പാല്‍ക്കട്ടിയും സോസേജും മോഷ്ടിച്ച യുക്രൈന്‍ അഭയാര്‍ത്ഥിയെ നിരുപാധികം വിട്ടയച്ച് ഇറ്റാലിയന്‍ സുപ്രീംകോടതി

വീടില്ലാത്തവരും നിര്‍ദ്ധനരും വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചാല്‍ അത് കുറ്റമായി പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

വിശപ്പിനായി കുറച്ച് പാല്‍ക്കട്ടിയും സോസേജും മോഷ്ടിച്ച യുക്രൈന്‍ അഭയാര്‍ത്ഥിയെ നിരുപാധികം വിട്ടയച്ച് ഇറ്റാലിയന്‍ സുപ്രീംകോടതി

ഭവനരഹിതരും ദരിദ്രരും വിശപ്പിനായി ഭക്ഷണം മോഷ്ടിച്ചാല്‍ അതിനെ കുറ്റമായി കാണാനാവില്ലെന്ന് ഇറ്റലിയിലെ സുപ്രീംകോടതി. ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് യുക്രൈയ്ന്‍ പൗരനായ റോമന്‍ ഒസ്ട്രിക്കോവിന് ഇറ്റലിയിലെ കീഴ്ക്കോടതി വിധിച്ച ശിക്ഷ അസാധുവാക്കി കൊണ്ടാണ് പരമോന്നത കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ത്തരവിനെ തുടര്‍ന്ന് പ്രതിയെ നിരുപാധികം വിട്ടയച്ചു.

വടക്കന്‍ ഇറ്റലിയിലെ ജനോവയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 4.07 യൂറോ വില വരുന്ന കുറച്ച് പാല്‍ക്കട്ടിയും സോസേജും മോഷ്ടിച്ചുവെന്നാണ് ഒസ്ട്രിയാക്കോവിനെതിരെയുള്ള കുറ്റം. കീഴ്‌ക്കോടതി ഒസ്ട്രിയാക്കോവിനെ കുറ്റവാളിയെന്ന് കണ്ടെത്തുകയും ആറ് മാസം തടവ് ശിക്ഷയും 100 യൂറോ പിഴയും വിധിക്കുകയും ചെയ്തിരുന്നു.


കീഴ്‌ക്കോടതി വിധിക്കെതിരെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയപ്പോഴാണ് അവിടെ നിന്നും സുപ്രധാന വിധി ഉണ്ടായത്. നിര്‍ദ്ധനനായ പ്രതിയുടെ അവസ്ഥയും പരിതസ്ഥിതിയും പരിഗണിച്ച് വിശപ്പടക്കാന്‍ കുറച്ച് ഭക്ഷണം മോഷ്ടിച്ചത് കുറ്റകരമായി കാണാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. വീടില്ലാത്തവരും നിര്‍ദ്ധനരും വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചാല്‍ അത് കുറ്റമായി പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച ഇറ്റാലിയന്‍ സുപ്രീംകോടതിയുടെ നടപടിയെ ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ ചോദ്യം ചെയ്തിട്ടുണ്ട്.

Read More >>