കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് പോകാന്‍ അനുമതി

നാവികനെ നാട്ടിലേക്ക് തിരിച്ചയക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്രം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കടല്‍ക്കൊല കേസ് തീര്‍പ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഇറ്റലിയും സമവായത്തില്‍ എത്തുന്നത് വരെ ഇന്ത്യ വിടാന്‍ അനുവദിക്കണമെന്നാണ് നാവികന്റെ ആവശ്യം.

കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് പോകാന്‍ അനുമതി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വതോറെ ജിറോണിന് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. മാനുഷിക പരിഗണന നല്‍കിയാണ് കോടതി നാവികനെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചത്. നാവികനെ നാട്ടിലേക്ക് തിരിച്ചയക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്രം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കടല്‍ക്കൊല കേസ് തീര്‍പ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഇറ്റലിയും സമവായത്തില്‍ എത്തുന്നത് വരെ ഇന്ത്യ വിടാന്‍ അനുവദിക്കണമെന്നാണ് നാവികന്റെ ആവശ്യം.


കേസിലെ മറ്റൊരു പ്രതിയായ മാസിമിലിയാനോ ലാത്തോറെയെ നേരത്തെ തന്നെ ഇറ്റലിയിലേക്ക് അയച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലാത്തോറെ ഇറ്റലിയിലേക്ക് മടങ്ങിപ്പോകാന്‍ കോടതിയെ സമീപിച്ചത്. പക്ഷാഘാതം സംഭവിച്ചതിനാല്‍ 2014 ല്‍ നാല് മാസത്തേക്ക് നാട്ടില്‍ പോകാനാണ് അനുമതി തേടിയത്.എന്നാല്‍ ആരോഗ്യം മോശമാണെന്നും ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് അസാധ്യമാണെന്നും ഇറ്റലി പിന്നീട് അറിയിച്ചു.

2012 ലാണ് മലയാളികളായ രണ്ട് മത്സ്യബന്ധന തൊഴലാളികളെ എന്റിക്ക ലക്‌സി
എന്ന കപ്പലില്‍ വച്ച് ഇറ്റാലിയന്‍ നാവികര്‍ വെടിവച്ച് കൊന്നത്. കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതി പ്രത്യേക കോടതിയെ നിയോഗിച്ചിരുന്നു.

Read More >>