ഇറാഖില്‍ ഐഎസ് പിടിച്ചെടുത്ത നഗരങ്ങള്‍ തിരിച്ചുപിടിച്ച് സൈന്യത്തിന്റെ മുന്നേറ്റം

തീവ്രവാദികള്‍ ഫലൂജയില്‍ ചേവേര്‍ പോരാട്ടത്തിലൂടെ സൈനികരെ വധിച്ചതിനെ തുടര്‍ന്ന് യുഎസും ഇറാഖും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികള്‍ പിന്‍വാങ്ങിയത്

ഇറാഖില്‍ ഐഎസ് പിടിച്ചെടുത്ത നഗരങ്ങള്‍ തിരിച്ചുപിടിച്ച് സൈന്യത്തിന്റെ മുന്നേറ്റം

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്ത നഗരങ്ങള്‍ തിരിച്ചുപിടിച്ച് ഇറാഖ് സൈന്യം മുന്നേറുന്നു. ഐഎസ് അധീശത്വത്തിലായിരുന്ന പടിഞ്ഞാറന്‍ ബാഗ്ദാദിന് സമീപമുള്ള ഫലൂജ നഗരവും, അല്‍-കര്‍മ നഗരവും സൈന്യം തിരിച്ചുപിടിച്ചു. ഈ മേഖലയില്‍ ശക്തമായ ആക്രമണം തുടരുകയാണ്.

തീവ്രവാദികള്‍ ഫലൂജയില്‍ ചേവേര്‍ പോരാട്ടത്തിലൂടെ സൈനികരെ വധിച്ചതിനെ തുടര്‍ന്ന് യുഎസും ഇറാഖും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികള്‍ പിന്‍വാങ്ങിയത്. അല്‍-കര്‍മ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഇപ്പോള്‍ സൈന്യത്തിന്റെയും ഫെഡറല്‍ പോലീസിന്റെയും കൈകളിലാണെന്നും അധികൃീതര്‍ പറഞ്ഞു.

2014 ലാണ് ഫലൂജ നഗരം ഐ.സ് ആക്രമിച്ച് കീഴടക്കുന്നത്. തീവ്രവാദികള്‍ ഈ പ്രദേശങ്ങള്‍ കീഴടക്കിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് ഇരു നഗരങ്ങളില്‍ നിന്നും പലായനം ചെയ്തത്. ഇവിടെ കുടുങ്ങിയ നൂറ് കണക്കിന് ആളുകള്‍ പട്ടിണി മൂലം മരിക്കുകയും ചെയ്തു. എന്നാല്‍ ഇറാഖിലെ വന്‍ നഗരമായ മൊസൂള്‍ ഇപ്പോഴും ഐഎസിന് കീഴിലാണെന്നുള്ളത് ഇറാഖിനേയും അമേരിക്കയേയും അലോസരപ്പെടുത്തുന്നുണ്ട്.

Read More >>