ഇറാന്‍ ഹൃസ്വദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ലോക രാജ്യങ്ങളുമായി പുതിയ ആണവ കരാറുകള്‍ ഒപ്പു വച്ചതിന്റെ തൊട്ടു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന വിശദീകരണവുമായി ഇറാന്‍

ഇറാന്‍ ഹൃസ്വദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഇറാന്‍: 2000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹ്രിസ്വദൂര ബാലസ്റ്റിക് മിസൈല്‍ ഇറാന്‍ പരീക്ഷിച്ചുവെന്ന് റിപ്പോര്‍ട്ട്‌. ലോക രാജ്യങ്ങളുമായി പുതിയ ആണവ കരാറുകള്‍ ഒപ്പു വച്ചതിന്റെ തൊട്ടു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന വിശദീകരണവുമായി ഇറാന്‍ സൈനിക ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

രണ്ടാഴ്ച മുന്‍പാണ് മിസൈല്‍ പരീക്ഷണം നടത്തിയത് എന്ന് ഇറാന്‍ പട്ടാള ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി അബുദ്രാനിയെ ഉദ്ധരിച് ഇറാന്‍ വാര്‍ത്ത ഏജന്‍സി തസ്നിം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇറാന്റെ ഈ നടപടി ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണ് എന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ കാഴ്ചപ്പാട്.

എന്നാല്‍ ഇറാന്റെ വളര്‍ച്ചയ്ക്ക് മിസൈലുകള്‍ അത്യാവശ്യമാണ് എന്നും ശത്രുക്കളില്‍നിന്നും ഇറാനെ അകറ്റി നിര്‍ത്തുന്നത് ഈ മിസൈലുകളാണ്എന്നും ഇറാന്‍ പ്രതികരിച്ചു.