ഫല്ലൂജ തിരിച്ചുപിടിക്കാൻ ഇറാഖ് സൈന്യം; തിരിച്ചടി നടത്തി ഐഎസ്സും

സൈന്യം ഫല്ലൂജയെ ലക്ഷ്യമിട്ടതിനു പിന്നാലെ തലസ്ഥാന നഗരമായ ബഗ്ദാദിൽ വൻ ബോംബ് സ്ഫോടനങ്ങൾ ഉണ്ടായി

ഫല്ലൂജ തിരിച്ചുപിടിക്കാൻ ഇറാഖ് സൈന്യം; തിരിച്ചടി നടത്തി ഐഎസ്സും

ബഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) അധീനതയിലുള്ള ഫല്ലൂജ തിരിച്ചുപിടിക്കാന്‍ ഒരുങ്ങി ഇറാന്‍ സൈന്യം. സൈന്യത്തെക്കൂടാതെ ഭീകരവിരുദ്ധസേനാ യൂണിറ്റും ഫല്ലൂജയിലേക്കു നീങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

ഇറാന്‍ ഫല്ലൂജ ലക്ഷ്യമിട്ടു സൈനിക നടപടികള്‍ ആരംഭിച്ചതിന് തൊട്ടു പിന്നാലെ ഐഎസ് ഇറാന്‍ തലസ്ഥാന നഗരമായ ബഗ്ദാദിൽ സ്ഫോടനങ്ങള്‍ നടത്തി. ഈ സ്ഫോടനങ്ങളില്‍ ഇരുപതോളം പേർ കൊല്ലപ്പെട്ടു.

2014 മുതൽ നഗരം ഐഎസ് ഭീകരരുടെ കൈവശമായിരുന്നു. 50,000ൽ അധികം ജനങ്ങൾ നഗരത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇതുവരെ നൂറിലധികം കുടുംബങ്ങൾ അവിടെനിന്നു രക്ഷപെട്ടിരുന്നു.

അതേസമയം ബഗ്ദാദിലെ  ഷിയ മേഖലയിലെ സൈനിക ചെക്ക്പോയിന്റിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. സദർ നഗരത്തിൽ നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

ബഗ്ദാദിന് 50 കിലോമീറ്റർ തെക്ക് താർമിയയിൽ മാർക്കറ്റിലും ചാവേർ ആക്രമണംനടന്നു. ഇവിടെ ഏഴുപേർ കൊല്ലപ്പെട്ടു.

Read More >>