ശിരോവസ്ത്രം ധരിക്കാതെഫോട്ടോയെടുത്തു; ഏഴ് സ്ത്രീകള്‍ ഇറാനില്‍ അറസ്റ്റില്‍

ഇറാനില്‍ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതാണ്. ഇന്‍സ്റ്റഗ്രാമിന് മാത്രമാണ് നിരോധനമില്ലാത്തത്.

ശിരോവസ്ത്രം ധരിക്കാതെഫോട്ടോയെടുത്തു; ഏഴ് സ്ത്രീകള്‍ ഇറാനില്‍ അറസ്റ്റില്‍

ഹിജാബ് (ശിരോവസ്ത്രം) ധരിക്കാതെ ഫോട്ടോയെടുത്തതിന്റെ പേരില്‍ ഏഴ് മോഡലുകള്‍ ഇറാനില്‍ അറസ്റ്റിലായി. ഫാഷന്‍ ഫോട്ടോസിന് വേണ്ടി ഹിജാബ് ധരിക്കാതെ ചിത്രങ്ങളെടുത്തതിന്റെ പേരിലാണ് അറസ്റ്റ്. തിങ്കളാഴ്ച്ചയാണ് സംഭവം.

ശിരോവസ്ത്രമില്ലാതെ ഫോട്ടോയെടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ്. 21 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തത്.

ഇറാനില്‍ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതാണ്. ഇന്‍സ്റ്റഗ്രാമിന് മാത്രമാണ് നിരോധനമില്ലാത്തത്.

അതേസമയം, അറസ്റ്റിലായവര്‍ക്ക് മേല്‍ എന്ത് കുറ്റമാണ് ചുമത്തിയതെന്ന് വ്യക്തമല്ല. കേസെടുത്തിരിക്കുന്നവരില്‍ ഫോട്ടോഗ്രാഫര്‍മാരും മെയ്ക്ക്-അപ്പ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മോഡലുകളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധവുമുയരുന്നുണ്ട്.

Story by
Read More >>