ഇന്ന് രണ്ടാം ക്വാളിഫയര്‍; ഗുജറാത്ത് ഹൈദരാബാദിനെ നേരിടും

ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ ജയിക്കുന്ന ടീം മറ്റന്നാള്‍ നടക്കുന്ന ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനെ നേരിടും.

ഇന്ന് രണ്ടാം ക്വാളിഫയര്‍; ഗുജറാത്ത് ഹൈദരാബാദിനെ നേരിടും

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏഴാം സീസണ്‍ കൊടിയിറങ്ങാന്‍ ഇനി രണ്ട് മത്സര ദിവസങ്ങള്‍ മാത്രം. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ ജയിക്കുന്ന ടീം മറ്റന്നാള്‍ നടക്കുന്ന ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍  ചാലഞ്ചേഴ്സിനെ നേരിടും.

കലാശപ്പോരാട്ടത്തിനുള്ള രണ്ടാമത്തെ ടീമിനെ തീരുമാനിക്കാന്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പരസ്പരംഏറ്റുമുട്ടുന്നത് ഗുജറാത്ത് ലയൺസും ഹൈദരാബാദ് സൺറൈസേഴ്സുമാണ്. ആദ്യ ക്വാളിഫയറില്‍ ബാംഗ്ലൂരിനോട് തോറ്റാണ് ഗുജറാത്ത്‌ രണ്ടാം ക്വാളിഫയറില്‍എത്തിയത്. അതെ സമയം എലിമിനേറ്റർ മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 22 റൺസിനു തോൽപ്പിച്ചതോടെയാണ് ഹൈദരാബാദ് സൺറൈസേഴ്സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.


ഗുജറാത്തിന്റെ ഗംഭീര ബാറ്റിങ് നിരയും ഹൈദരാബാദിന്റെ പേസ് ബോളർമാരും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ മൽസരം. സുരേഷ് റെയ്ന, ബ്രണ്ടൻ മക്കെല്ലം, ഡ്വെയ്ൻ സ്മിത്ത്, ആരോൺ ഫിഞ്ച്, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ തുടങ്ങി ട്വന്റി20 സ്പെഷലിസ്റ്റുകളുടെ വൻനിരയാണ് ഗുജറാത്ത് ബാറ്റിങ്ങിൽ. മറു വശത്ത് ക്യാപ്റ്റൻ വാർണർ തന്നെ പ്രധാനി. ശിഖർ ധവാൻ, യുവരാജ് സിങ്, ദീപക് ഹൂഡ, ഹെൻറിക്വെസ്, മോർഗൻ എന്നിവരിലൊക്കെയും പ്രതീക്ഷ വയ്ക്കാം.

മുസ്തഫിസുർ– ഭുവനേശ്വർ– ബരിന്ദർ സ്രാൻ ത്രയത്തിന്റെ ബോളിങ്ങിൽ വലിയ പ്രതീക്ഷയും ഹൈദരാബാദിനുണ്ട്. എലിമിനേറ്റർ പോരിൽ അത്ര വലിയ സ്കോർ നേടാതിരുന്നിട്ടും കൊൽക്കത്തയെ റണ്ണെടുക്കാതെ നിയന്ത്രിച്ച ബോളർമാരുടെ മികവിലാണ് ഹൈദരാബാദ് ജയിച്ചുകയറിയത്.

Read More >>