ഐപിഎല്‍; പഞ്ചാബിന് വിജയം

പഞ്ചാബിനു വേണ്ടി സ്റ്റോയ്നിസ്, വൃദ്ധിമാൻ സാഹ എന്നിവർ 52 റൺസ് വീതം നേടി.

ഐപിഎല്‍; പഞ്ചാബിന് വിജയം

ചണ്ഡിഗഢ്:  കരുത്തരായ ഡൽഹിക്കെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 9 റണ്‍സ് വിജയം.

ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് അഞ്ചുവിക്കറ്റിന് 181 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 റൺസെടുത്തു സഞ്ജു സാംസണും 23 റൺസെടുത്തു കരുൺ നായരും മികച്ച പ്രകടനം നടത്തിയെങ്കിലും ഡൽഹി ഡെയർ ഡെവിൾസിന്റെ ഇന്നിങ്സ് അഞ്ചു വിക്കറ്റിന് 172 റൺസിൽ അവസാനിച്ചു. ക്വിന്റൻ ഡി കോക്ക് 52 റണ്‍സ്എടുത്തു.നേരത്തെ, പഞ്ചാബിനു വേണ്ടി സ്റ്റോയ്നിസ്, വൃദ്ധിമാൻ സാഹ എന്നിവർ 52 റൺസ് വീതം നേടി. അവസാന നിമിഷം അഞ്ചു പന്തുകളിൽ നിന്ന് 16 റൺസെടുത്ത് അക്‌ഷർ പട്ടേലാണ് കിംഗ്സ്സ്കോര്‍ 180 കടത്തിയത്.

Read More >>