ഐപിഎല്‍; ഹൈദരാബാദ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചു

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 15 റണ്‍സിന് തോല്‍പ്പിച്ചു.വിജയലക്ഷ്യമായ 195 റണ്‍സ്...

ഐപിഎല്‍;  ഹൈദരാബാദ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചുDavid-Warner-Sunrisers-

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 15 റണ്‍സിന് തോല്‍പ്പിച്ചു.

വിജയലക്ഷ്യമായ 195 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബിക്ക്  6  വിക്കറ്റ് നഷ്ടത്തില്‍  179 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി 50 പന്തില്‍ 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. കെയ്ന്‍ വില്ല്യംസണ്‍ 50 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബിക്ക് വേണ്ടി ഡിവിലിയേഴ്‌സ് 47 ഉം ക്യാപ്റ്റന്‍ കോലി 14 ഉം ഷെയ്ന്‍ വാട്‌സണ്‍ രണ്ടും റണ്‍സെടുത്ത് പുറത്തായി.

സീസണില്‍ ആദ്യമായി ബാംഗ്ലൂരിന് വേണ്ടി  കളിച്ച മലയാളി താരം സച്ചിന്‍ ബേബി 16 പന്തില്‍  ഒരു സിക്‌സറും 3 ഫോറും ഉള്‍പ്പെടെ  27 റണ്‍സെടുത്തു.


Story by