ഐപിഎല്‍; പഞ്ചാബിന് ആശ്വാസമായി ഒരു ജയം

കിങ്ങ്സിനു വേണ്ടി മാര്‍ക്കസ് സ്റ്റോണിസ് നാല് ഓവറില്‍ 14 റണ്‍സ് മാത്രം നല്‍കി 4 വിക്കറ്റ് എടുത്തു

ഐപിഎല്‍; പഞ്ചാബിന് ആശ്വാസമായി ഒരു ജയം


ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത പഞ്ചാബ് വിജയലക്ഷ്യമായ 125 റണ്‍സ് മൂന്ന് ഓവറുകള്‍ ബാക്കി നില്‍ക്കെ മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. പാര്‍ഥിവ് പട്ടേലിന് പകരം ടീമിലെത്തിയ ഉംകുംത് ചന്ദ് ആണ് ആദ്യം പുറത്തായത്. അതിനു തൊട്ടു പിന്നാലെ രോഹിതും റാണയും എല്ലാം പുറത്തായി. പോളാര്‍ഡ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബൈക്ക് പൊരുതാന്‍ പാകത്തിനുള്ള സ്കോര്‍ സമ്മാനിച്ചത്. കിങ്ങ്സിനു വേണ്ടി മാര്‍ക്കസ് സ്റ്റോണിസ് നാല് ഓവറില്‍ 14 റണ്‍സ് മാത്രം നല്‍കി 4 വിക്കറ്റ് എടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിങ്ങ്സിന് ഹാഷിം അംലയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായിയെങ്കിലും നായകന്‍ മുരളി വിജയ്‌യുടെ ഉജ്വല ബാറ്റിങ്ങിന്റെ മികവില്‍ അവര്‍ വിജയം പിടിച്ചെടുത്തു.
Read More >>