ഐപിഎല്‍; പഞ്ചാബ് കിംഗ്‌സ് ഗുജറാത്ത് ലയൺസിനെ കീഴടക്കി

രാജ്കോട്ട്:  ഐപിഎൽ ഒൻപതാം സീസണിൽ ഗുജറാത്ത് ലയൺസിനെതിരെ അവസാന സ്ഥാനക്കാരായ കിങ്സ് ഇലവൻ പഞ്ചാബിന് 23 റണ്‍സ് വിജയം. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി...

ഐപിഎല്‍;  പഞ്ചാബ് കിംഗ്‌സ് ഗുജറാത്ത് ലയൺസിനെ കീഴടക്കി

kings-XI

രാജ്കോട്ട്:  ഐപിഎൽ ഒൻപതാം സീസണിൽ ഗുജറാത്ത് ലയൺസിനെതിരെ അവസാന സ്ഥാനക്കാരായ കിങ്സ് ഇലവൻ പഞ്ചാബിന് 23 റണ്‍സ് വിജയം. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത അക്ഷർ പട്ടേലാണ് ഗുജറാത്തിനെ തകർത്തത്.

പഞ്ചാബ് ഉയർത്തിയ 155 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് ലയൺസിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.  സ്കോർ: കിങ്സ് ഇലവൻ പഞ്ചാബ് - 19.5 ഓവറിൽ 154ന് പുറത്ത്. ഗുജറാത്ത് ലയൺസ് - 20 ഓവറിൽ ഒൻപതിന് 131.


പഞ്ചാബ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്തിനെ ബാറ്റ്സ്മാൻമാരാരും നിലയുറപ്പിക്കാതെ പോയതാണ് തോൽവിയിലേക്ക് നയിച്ചത്. 27 പന്തിൽ 32 റൺസെടുത്ത ജയിംസ് ഫോക്നറാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ മുരളി വിജയും മാർക്കസ് സ്റ്റോയ്നിസും തകർപ്പൻ തുടക്കമാണ് നൽകിയത്. 6.4 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 65 റണ്‍സ്.  ഗുജറാത്തിനായി കൗശിക് മൂന്നും ബ്രാവോ, പ്രവീൺ കുമാർ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.

Read More >>