ഐപിഎല്‍; ഇന്ന് ആദ്യ ക്വാളിഫയര്‍

ഐപിഎല്‍; ഇന്ന് ബാംഗ്ലൂര്‍- ഗുജറാത്ത്‌ പോരാട്ടം

ഐപിഎല്‍; ഇന്ന് ആദ്യ ക്വാളിഫയര്‍

ബാംഗ്ലൂർ: ഐപിഎല്‍ അങ്കത്തിന് പരിസമാപ്തിയാകാന്‍ പോവുകയാണ്. ഇന്ന് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും ഗുജറാത്ത്‌ ലയണ്‍സും ഏറ്റുമുട്ടുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പ്. ജയിക്കുന്ന ടീം ഫൈനല്‍ ഉറപ്പിക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന് മറ്റൊരു അവസരം കൂടി ലഭിക്കും. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഹൈദരാബാദും കൊൽക്കത്തയും തമ്മിലുള്ള നാളത്തെ മൽസരം ജയിക്കുന്നവരുമായിയാണ് ഇന്നത്തെ തോല്‍ക്കുന്ന ടീമിന്റെ മത്സരം.


ആദ്യമായി ഐപിഎല്ലിലെ ഒരു സീസണില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരം എന്ന നേട്ടത്തിന് 81 റണ്‍സ് അകലെ നില്‍ക്കുന്ന കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ മിന്നുംഫോമിലാണ്. ഡിവില്ലിയേഴ്സും ഗെയ്‌ലും വാട്സണും മലയാളിയായ സച്ചിന്‍ ബേബിയുമെല്ലാമടങ്ങിയ ബാറ്റിംഗ് ലൈന്‍ അപ് നല്ല ഫോമിലാണ്. ഗുജറാത്തിന് വേണ്ടി റെയ്ന, ആരൺ ഫിഞ്ച്, ബ്രണ്ടൻ മക്കല്ലം എന്നിവരും കൂടി ഇന്ന്കളത്തില്‍ ഇറങ്ങുമ്പോള്‍ കാണികള്‍ക്ക്ഒരു ദൃശ്യ വിരുന്ന് തന്നെ പ്രതീക്ഷിക്കാം.

2009, 2011 സീസണുകളിൽ രണ്ടാം സ്ഥാനത്തെത്തിയതാണ് ഐപിഎല്ലിൽ ആര്‍സിബിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ഗുജറാത്ത് ടീമിന്‍റെ ആദ്യ ഫൈനലാണിത്.

സീസണിൽ നേർക്കുനേർ വന്നപ്പോൾ ഇരു ടീമും ഓരോ തവണ ജയിച്ചു. ആദ്യ മൽസരത്തിൽ ആറു വിക്കറ്റിനു തോറ്റ ബാംഗ്ലൂർ രണ്ടാം പോരാട്ടത്തിൽ  144 റൺസിനു ഗുജറാത്തിനെ തരിപ്പണമാക്കി.

Read More >>