ഐപിഎല്‍; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ഡല്‍ഹിക്ക് ജയം

യുവരാജ് സിങിന്റെ പന്തില്‍ സിക്‌സറടിച്ച് സ‌ഞ്ജുവാണ് ഡെയര്‍ഡെവിള്‍സിനെ വിജയതീരത്ത് എത്തിച്ചത്.

ഐപിഎല്‍; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ഡല്‍ഹിക്ക് ജയം
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പ്ലേ ഓഫ് സാധ്യതനിലനിര്‍ത്തി.

സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 147 റണ്‍സിന്റെ വിജയലക്ഷ്യം ഏഴു വിക്കറ്റും 11 പന്തും ബാക്കി നില്‍ക്കെയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മറികടന്നത്.അച്ചടക്കത്തോടെ പന്തെറിഞ്ഞ് സണ്‍റൈസേഴ്സിനെ പ്രതിരോധത്തിലാക്കിയ ക്രിസ് മോറിസാണ് കളിയിലെ കേമന്‍.

സ്‌കോര്‍- സണ്‍റൈസേഴ്സ് 20 ഓവറില്‍ എട്ടിന് 146 & ഡെയര്‍ഡെവിള്‍സ് 18.1 ഓവറില്‍ മൂന്നിന് 150


44 റണ്‍സെടുത്ത ക്വിന്റന്‍ ഡി കോക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ടോപ് സ്‌കോറര്‍. മലയാളി താരം സഞ‌്ജു വി സാംസണ്‍ 34 റണ്‍സോടെ പുറത്താകാതെ നിന്നു. യുവതാരം റിഷഭ് പന്ത് 39 റണ്‍സുമായി പുറത്താകാതെ നിന്നു. യുവരാജ് സിങിന്റെ പന്തില്‍ സിക്‌സറടിച്ച് സ‌ഞ്ജുവാണ് ഡെയര്‍ഡെവിള്‍സിനെ വിജയതീരത്ത് എത്തിച്ചത്.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത സണ്‍റൈസേഴ്‌സിന് വേണ്ടി 46 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 34 റണ്‍സെടുത്ത ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടുവന്നവര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. യുവരാജ് സിങ് എട്ടു റണ്‍സെടുത്ത് പുറത്തായി.ഡെയര്‍ഡെവിള്‍സിനുവേണ്ടി അമിത് മിശ്ര, കോട്ടര്‍നൈല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.


Read More >>