ഐപിഎല്‍; ഡല്‍ഹി ഗുജറാത്തിനെ അട്ടിമറിച്ചു

ഗുജറാത്ത് സിംഹങ്ങളെ വീഴ്‌ത്തി ഡെയര്‍ഡെവിള്‍സ് രണ്ടാമത്

ഐപിഎല്‍; ഡല്‍ഹി ഗുജറാത്തിനെ അട്ടിമറിച്ചുരാജ്കോട്ട്: ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തുളള ഗുജറാത്ത് ലയണ്‍സിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അട്ടിമറിച്ചു.ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എട്ടുവിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ചത്.യുവ താരം റിഷഭ് പന്താണ് മാന്‍ ഓഫ് ദ മാച്ച്.

ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്തും എട്ടു വിക്കറ്റും ശേഷിക്കെയാണ് ഡെയര്‍ഡെവിള്‍സ് മറികടന്നത്.


ഷഭ് പന്ത്(40 പന്തില്‍ 69), ക്വിന്റന്‍ ഡി കോക്ക്(45 പന്തില്‍ 46) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഡെയര്‍ഡെവിള്‍സിന് അനായാസ വിജയമൊരുക്കിയത്. മലയാളി താരം സഞ്ജു വി സാംസണ്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത‌ ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സെടുക്കുകയായിരുന്നു. 53 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ 36 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ഗുജറാത്ത് ലയണ്‍സ് നിരയില്‍ തിളങ്ങിയത്.

Read More >>