കണ്ണൂര്‍ വിമാനത്താവളം: അഴിമതി ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനുമെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്

മരം മുറിയുടെ വരവുചെലവുകള്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടേയും വിമാനത്താവള നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച കെ ബാബുവിന്റേയും അറിവോടെയാണ് ക്രമക്കേട് നടന്നതെന്നും പരാതിയില്‍ പറയുന്നു.

കണ്ണൂര്‍ വിമാനത്താവളം: അഴിമതി ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനുമെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്

തലശ്ശേരി: കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറി അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനുമെതിരെ ത്വരിത പരിശോധനയ്ക്ക് നിര്‍ദേശം. മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കിയാല്‍ എം.ഡി. വി.ചന്ദ്രമൗലി, വിജെ കുര്യന്‍, ടോം ജോസ് എന്നിവരും അന്വേഷണ പരിധിയില്‍ പെടും.

തലശ്ശേരി വിജിലന്‍സ് കോടതിയുടേതാണ് നിര്‍ദേശം. പ്രദേശവാസി ജെയിംസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അനധികൃതമായി മരം മുറിച്ചത് വഴി സര്‍ക്കാരിന് 30 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. പരാതിയില്‍ ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി.

മരം മുറിയുടെ വരവുചെലവുകള്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടേയും വിമാനത്താവള നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച കെ ബാബുവിന്റേയും അറിവോടെയാണ് ക്രമക്കേട് നടന്നതെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഉത്തരമേഖല എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡി മരംമുറിച്ച് വിറ്റതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Read More >>