നടന്‍ മുകേഷില്‍ നിന്ന് സഖാവ് മുകേഷിലേക്ക്; കൊല്ലം ഇടതുപക്ഷം വിജയം ഉറിപ്പിച്ച മണ്ഡലമെന്ന് മുകേഷ്

പാവപ്പെട്ടവന്റെ പണം, തൊഴിലാളിയുടെ പണം അവന്റെ കയ്യില്‍ എത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. അത് അടിച്ചു മാറ്റുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് സമയം തികയാതെ വരും. പലയിടത്തും ശ്രദ്ധ കുറയും.

നടന്‍ മുകേഷില്‍ നിന്ന് സഖാവ് മുകേഷിലേക്ക്;  കൊല്ലം ഇടതുപക്ഷം വിജയം ഉറിപ്പിച്ച മണ്ഡലമെന്ന് മുകേഷ്

സംസ്ഥനാത്ത് ഇടതുപക്ഷത്തിന്റെ സമുന്നത നേതാക്കളില്‍ ഒരാളായ പി കെ ഗുരുദാസനതെിരെ വെറും നടനായ മുകേഷ് എങ്ങിനെ സ്ഥാനാര്‍ത്ഥിയായി എന്ന് ചര്‍ച്ച ചെയ്ത് തുടങ്ങിയ കൊല്ലത്ത് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആര് ജയിക്കുമെന്നത് പ്രവചനാതീതമായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇരുമുന്നണികള്‍ക്കും തലവേദന സൃഷ്ടിച്ച മണ്ഡലമാണ് കൊല്ലം. പ്രചാരണം അവസാന ഘട്ടം പിന്നിടുമ്പോള്‍ മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ എതിര്‍പ്പ് മറികടക്കാനായെന്ന ആശ്വാസത്തിലാണ് സിപിഐ(എം). എങ്കിലും മുകേഷിന്റെ വിജയം സംബന്ധിച്ച് ആശങ്കകളും ഏറെയാണ്. അതുകൊണ്ട് തന്നെ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് മുകേഷിന്റെ പ്രചാരണം.


കഴിഞ്ഞ ദിവസം കൊല്ലം മുടാകരയിലെ വാടി കടപ്പുറത്തും തങ്കശ്ശേരിയിലെ പ്രചാരണങ്ങളിലും കച്ചവട സിനിമകളിലെ മുകേഷിന്റെ താരപരിവേഷത്തെക്കാളേറേ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ച നാടക കുലപതി അച്ഛന്‍ ഒ മാധവന്റെയും അമ്മ വിജലക്ഷ്മിയുടെയും ജീവിതവും രാഷ്ട്രീയവും, കെപിഎസ്എസിയും, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന നാടകവും ഏറേ ചര്‍ച്ച ചെയ്യപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.അമ്മ വിജയലക്ഷമി, ഭാര്യയും നര്‍ത്തികിയുമായ മേതില്‍ ദേവിക നാടക സാംസ്‌കാരിക രംഗത്തെ സജിവ സാന്നിദ്ധ്യങ്ങളായ സഹോദരി സന്ധ്യയും ഭര്‍ത്താവ് രാജേന്ദ്രനും മുകേഷിന്് വേണ്ടി ഇലക്ഷന്‍ പ്രചാരണ പരിപാടികളില്‍ സജീവമാണ്. വാടി കടപ്പുറത്ത് സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്നസെന്റ് എംപിയും നാടകരംഗത്തെ നിരവധി പ്രമുഖരും മുകേഷിന് പിന്തുണ അറിയിച്ച് ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന കാഴ്ചയാണ് കാണാന് കഴിഞ്ഞത്.

സിനിമതാരമായും നാടകനടനായും സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് ഇരുന്നപ്പോഴും മാധ്യമങ്ങള്‍ അറിഞ്ഞ മുകേഷില്‍ നിന്ന് ഏറേ മുന്നോട്ട് പോയി പക്വതയാര്‍ന്ന രാഷ്ട്രീയ നേതാവിന്റെ പ്രസംഗം. എതിരാളകളെ കുറ്റം പറയാതെ തന്റെ രാഷ്ട്രീയ നിലപാടുകളും പാരമ്പര്യവും ഉയര്‍ത്തി കൗശലത്തോടെ ജനങ്ങളെ നേരിടുന്ന മുകേഷ്. താരത്തെ കാണുന്ന കൗതുകത്തെക്കാള്‍ കൂടി നിന്നവരുടെ വോട്ടുകള്‍ ഒക്കെ പെട്ടിയില്‍ വീണാല്‍ മുകേഷ് നിഷ്പ്രയാസം ജയിക്കുമെന്ന് എതിരാളികള്‍ പോലും സമ്മതിച്ചു പോകും. മണ്ഡലത്തിലെ വ്യക്തിബന്ധങ്ങള്‍ വോട്ടായി മാറുമെന്നാണ് മുന്‍ എംഎല്‍എ തോപ്പില്‍ രവിയുടെ മകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സൂരജ് രവിയുടെ പ്രതീക്ഷ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ ഡോക്ടര്‍ ശശികുമാറിന്റെ പ്രചാരണവും മണ്ഡലത്തില്‍ പുരോഗമിക്കുകയാണ്.

കൊല്ലത്ത് തങ്കേശ്ശരി കടപ്പുറത്ത് രാത്രി 9 മണിയോടെ നാരദാ ന്യുസിനോട്‌നിലപാടുകള്‍ വ്യക്തമാക്കുമ്പോഴും മത്സ്യത്തൊഴിലാളികളെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു മുകേഷ്.

പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. തുടക്കത്തില്‍ ഉണ്ടായിരുന്ന എതിര്‍പ്പുകളും ആശങ്കകളും മറികടന്ന് പ്രചാരണം മുറുകുമ്പോള്‍ എതിരാളികള്‍ പറയുന്ന വെറും ഒരു നടന്‍ എങ്ങിനെയാണ് സ്ഥാനാര്‍ത്ഥിയായത്?


കുറേ നാളായി സാധ്യത ലിസിറ്റില്‍ എന്റെ പേര് വന്നിരുന്നു. പേപ്പറിലും വരും. പക്ഷെ അതൊന്നും വളരെ ഗൗരവമായി എന്നോട് നേതാക്കന്മാരോ ആരും ചര്‍ച്ച ചെയ്തിരുന്നില്ല. ഇതൊക്കെ ജനങ്ങളുടെയോ ഗൗരവമായി നിരീക്ഷിക്കുന്നവരുടെയോ ഊഹാപോഹമായിരുന്നു. കഴിഞ്ഞ പ്രാവശ്യം തിരുവന്തപുരത്ത് ശശി തരൂരിന്റെ എതിരാളിയായി മത്സരിച്ചത് സിപിഐയുടെ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്. അപ്പോള്‍ സിപിഐ(എം) ഉം സിപിഐയും കൂടി സ്വതന്ത്രമായി ഒരു സംയുക്ത സ്വതന്ത്രന്‍. ഇതൊക്കെ ആള്‍ക്കാരുടെ ഭാവനകളാണ്. എന്നാല്‍ അതൊന്നും എന്നെ ആരും അന്ന് അറിയിച്ചില്ല. എന്നാല്‍ ഇപ്രാവശ്യം ഒരു പ്രത്യക സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ഈ ചര്‍ച്ചയില്‍ ഇടപെട്ടിട്ട് എന്നെ വിളിച്ചു. കൊല്ലമാണെങ്കില്‍ മുകേഷിന് താത്പര്യമുണ്ടോ. അപ്പോള്‍ ഒരു വാക്കിലാണ് നിശ്ചയിക്കപ്പെടുന്നത്. കൊല്ലം എന്റെ ഒരു വികാരമാണ്. കൊല്ലത്ത് ജനിച്ചു വളര്‍ന്നു പഠിച്ചു. കൊല്ലത്തുകാരന്‍ എന്നുള്ള ലേബലില്‍ ആണ് ഞാന്‍ അറിയപ്പെടുന്നതും അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതും. കൊല്ലത്തിന്റെ ഒരു പ്രതിനിധി, സ്ഥാനാര്‍ത്ഥി, അതും ഇടതുപക്ഷത്തിന്റെ ആ സാഹചര്യം വന്നപ്പോള്‍ എന്നെ പോലുള്ള ഒരാള്‍ക്ക് നോ പറയേണ്ട ആവശ്യമില്ല. ഇനി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ മാറ്റി വെച്ച് ഇതിന് പ്രാധാന്യം നല്കി കൊണ്ടുള്ള ജിവിതമായിരിക്കും എന്റേത്. മണ്ഡലത്തിലെ പ്രതികരണം വളരെ ആവേശകരമാണ്. ഇതെല്ലാം വോട്ടായി മാറും എന്ന ചിന്തയില്ലാതെ തന്നെ ഞാന്‍ അന്വേഷിക്കാറുണ്ട്. മറ്റുള്ളവര്‍ വരുമ്പോള്‍ ഈ ആവേശമൊന്നും കാണാറില്ല. ജനങ്ങള്‍ ഒരു കുടുംബാംഗത്തെ പോലെ എന്നെ കാണുന്നു പരിഭവങ്ങള്‍ പറയുന്നു. സന്തോഷം പങ്ക് വെക്കുന്നു. നൂറ് ശതമാനം വിജയ പ്രതീക്ഷയാണുള്ളത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവി ഉള്‍പ്പടെയുളളവര്‍ പറയുന്നത് മണ്ഡലത്തില്‍ നില്‍ക്കാന്‍ താങ്കള്‍ക്ക് സമയമുണ്ടാകില്ല എന്നാണ്.......

വേറെ ഒന്നും പറയാനില്ലാത്തത് കൊണ്ട് മാത്രം പറയുന്നു എന്ന് മാത്രമേ എനിക്ക് അതേപറ്റി പറയാനുള്ളു. 5 വര്‍ഷം കഴിഞ്ഞ് വിലയിരുത്തേണ്ട കാര്യങ്ങളാണ് അതൊക്കെ. അഞ്ച് കൊല്ലം കഴിഞ്ഞ് ഇയാള്‍ നിങ്ങളുടെ മണ്ഡലത്തില്‍ നിന്നോ നിങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ എന്ന് ചോദിക്കുന്നതാണ് അന്തസ്സ്. ഇതൊക്കെ പറഞ്ഞങ്ങ് പോകുന്നേതയുള്ളു കാരണം എന്റെ അച്ചന്‍ ഒ മാധവന്‍ 18 കൊല്ലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 18 കൊല്ലം പകല്‍ മുഴുവന്‍ രാഷ്ട്രീയവും ജനങ്ങളുടെ കാര്യവും രാത്രി നാടകം കളിക്കുകയും വിജയകരമായി ചെയ്ത് കാണിച്ച ആളാണ്. ആ അച്ഛന്റെ മകനാണ് ഞാന്‍. പാവപ്പെട്ടവന്റെ പണം, തൊഴിലാളിയുടെ പണം അവന്റെ കയ്യില്‍ എത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. അത് അടിച്ചു മാറ്റുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് സമയം തികയാതെ വരും. പലയിടത്തും ശ്രദ്ധ കുറയും. അതാണ് എന്റെ മറുപടി.

സംഗീതനാടക അക്കാദമിയുടെ തലപ്പത്തിരുന്നപ്പോള്‍ കലാകാരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഇനിയിപ്പോള്‍ സജീവ രാഷ്ട്രീയത്തിലേക്കാണ്. ജയിച്ചാല്‍ മണ്ഡലത്തിന് വേണ്ടി എന്തൊക്കെയാണ് ചെയ്യുക. മുന്‍ഗണന എന്തിനൊക്കെയാണ്?


അതില്‍ ഒരുനൂതനമായ ചിന്തയാണ് വേണ്ടത്. പണ്ടൊക്കെ അത് ചെയ്യാം ഇത് ചെയ്യാം എന്നൊക്കെ പറഞ്ഞിട്ട് ഒന്നും ചെയ്യാതിരിക്കുക. അപ്പോള്‍ ജനങ്ങള്‍ കുറ്റം പറയും. ഞാന്‍ വിശ്വസിക്കുന്ന ജനപ്രതിനിധി ആ സമയത്ത് ഏതാണ് എറ്റവും വലിയ പ്രശ്നം, ഏറ്റവും ആദ്യം പരിഗണിക്കേണ്ടത് അതിന് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടത്. വലിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ ചെറിയ ചെറിയ വാഗ്ദാനങ്ങല്‍ പരിഗണിക്കാതിരിക്കുക എന്നുള്ളത് ശരിയാവില്ല. അതാണ് എന്റെ നിലപാട്. അതിനുള്ള ബുദ്ധിയും ശക്തിയും ആത്മവിശ്വാസവും എനിക്കുണ്ട്.

തുടക്കത്തില്‍ താങ്കളുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശങ്കളുണ്ടായിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയാകും എന്നുമായിരുന്നു പ്രതീക്ഷ. പെട്ടെന്ന് എങ്ങിനെയാണ് സിപിഐ(എം) സ്ഥാനാര്‍ത്ഥിയായത്?

കൊല്ലം സിപിഐയുടെ സീറ്റല്ല. അവരുടെ മണ്ഡലമല്ല. പിന്നെ എന്റെ കുടുംബത്തിലുള്ളവരെല്ലാം സിപിഐക്കാരണ് എന്നുള്ളത് ശരിയാണ്. സിപിഐയും സിപിഐ(എം)ഉം ഇടതുപക്ഷം തന്നെയാണ്. അഞ്ചര കൊല്ലം മുന്‍പ്് സിപിഐ(എം)ന്റെ നോമിനിയായി ആണ് ഞാന്‍ സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായത്. അന്ന് ആരും ആക്ഷേപങ്ങള്‍ ഉന്നയിച്ചില്ലേല്ലോ. അത് ചെറുതായി ഒന്നും വിചാരിക്കണ്ട. എനിക്കത് വലുത് തന്നെയാണ്. എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പ്രധാന സംഭവം തന്നെയാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനം. ഇതൊക്കെ ഓരോ സംശയങ്ങളാണ്. ഞാന്‍ കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ അടുത്ത് പോയിരുന്നുവെങ്കില്‍ അത് വാര്‍ത്തയാണ്. ഇതില്‍ കാര്യമില്ല.

ജയിക്കുന്നവര്‍ മന്ത്രിയാകും എന്ന പ്രത്യേകതയും കൊല്ലം നിയമസഭാ മണ്ഡലത്തിനുണ്ട്. എബ്രിഡ് ഷൈനും സലീംകുമാറും ഒക്കെ താങ്കള്‍ ജയിച്ചാല്‍ മന്ത്രിയാകും എന്ന പ്രതീക്ഷ പങ്ക് വെച്ചിട്ടുണ്ട്. സാംസ്‌കാരിക മന്ത്രിയാകണം എന്ന് ഇപ്പോള്‍ പ്രസംഗിച്ച നാടക കലാകാരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്താണ് പ്രതീക്ഷ?


അങ്ങിനെയൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. അതെല്ലാം കാലം അങ്ങിനെ കൊണ്ടു വരുന്നെങ്കില്‍ അന്നരേം നമുക്ക് പറ്റുന്നതാണെങ്കില്‍ നോക്കാം.

മന്ത്രിയായാല്‍ കേരളത്തിന് മൊത്തത്തില്‍ ഏത് വിഷയത്തിന് പരിഗണന കൊടുക്കും

ബെറ്റര്‍മെന്റ് ഓഫ് ലൈഫ്. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും എത്തേണ്ട വികസനം അവര്‍ക്ക് അഴിമതി രഹിതമായി നടത്താനുള്ള ചങ്കൂറ്റവും ദൃഢനിശ്ചയവും എനിക്കുണ്ട്. അതുമാത്രം മതി ഒരാള്‍ വിജയിക്കാന്‍.

ഇത്തവണ സിനിമ മേഖലയില്‍ നിന്ന് സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുതലാണ്. പത്തനാപുരത്ത് മൂന്ന് പേരും താരങ്ങളാണ്. ഗണേശ് കുമാര്‍ മാത്രമാണ് രാഷ്ട്രീയക്കാരന്‍ കൂടിയായിട്ടുള്ളത്.........

ഞാന്‍ ഇടത് പക്ഷത്തിന്റെ കാര്യം മാത്രം പറയാം. ഇടത് പക്ഷത്തിന്റെ വലിയ ചിന്തയും നീക്കവുമാണ് നാനതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യധാരയിലേക്ക് കൊണ്ട് വരണം എന്നുള്ളത്. ശാസ്ത്രഞ്ജന്‍മാര്‍, വക്കീലന്‍മാര്‍, എന്നിങ്ങിനെ പല മേഖലകളില്‍ നിന്ന് നിരവധി പേര്‍ ഇനി വരും. അവരുടെയൊക്കെ ചിന്തയും വിഷനും ചേര്‍ന്ന് കൂട്ടായ പ്രവര്‍ത്തനമാണ് സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത്. അങ്ങിനെയാണ് ഞാനും വന്നത്.

താങ്കളുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചായതിനേക്കാളുപരി പ്രത്യേകിച്ചൊരു രാഷ്ട്രീയ ബോധവുമില്ലാത്തവര്‍ പോലും സിനിമ മേഖലിയില്‍ സ്ഥാനാര്‍ത്ഥികളാകുന്നു. മുന്‍പ് തോപ്പില്‍ ഭാസിയും ഒഎന്‍ വിയും മുരളിയുമൊക്കെ സ്ഥാനാര്‍ത്ഥിയായത് പോലെയാണോ ഇത്?

ഞാന്‍ എന്റെ കാര്യത്തെ കുറിച്ച് മാത്രം പറയാം. ഞാന്‍ രാഷ്ട്രീയ പശ്ചാത്തലം ഉള്ള ആളാണ്. തൊഴിലാളി കുടുംബമാണ്. എന്റെ അമ്മുമ്മ എത്രയോ വര്‍ഷം കശുവണ്ടി തൊഴിലാളിയായിരുന്നു. അതൊക്കെ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍. തൊഴിലാളിയും ആയിരുന്നു. സിനിമ മേഖലയില്‍ ആയിരുന്നു എന്നാല്‍ അതും തൊഴിലാണ്. അതില്‍ അഭിമാനിക്കുന്ന ആളാണ്.