ആവര്‍ത്തന വിരസത ഒഴിവാക്കി സുരേഷേട്ടന്‍...

ഒരേ തരത്തിലുള്ള കഥാപാത്രം ആയിതിനാല്‍ താന്‍ ആ ചിത്രം ഒഴിവാക്കുകയായിരുന്നു എന്ന് അദ്ദേഹം നാരദ ന്യൂസിനോട് വ്യകതമാക്കി.

ആവര്‍ത്തന വിരസത ഒഴിവാക്കി സുരേഷേട്ടന്‍...

നിവിന്‍ പോളി നായകനായി അഭിനയിച്ച 'ആക്ഷന്‍ ഹീറോ ബിജു'വിലൂടെ ശ്രദ്ധേയനായ, കേരളത്തില്‍ "മുത്തേ പൊന്നേ..." എന്ന ഗാനം തരംഗമാക്കി മാറ്റിയ അരിസ്റ്റോ സുരേഷേട്ടന്‍ ആവര്‍ത്തന വിരസത ഒഴിവാക്കുകയാണ്.

ആദ്യ ചിത്രത്തിന് ശേഷം ഒരേപോലുള്ള  കഥാപാത്രങ്ങള്‍ ആണ് തനിക്കു വരുന്നത് എന്ന് സുരേഷ് നാരദ ന്യൂസിനോട് വ്യക്തമാക്കി . യുവ താരങ്ങള്‍ അണിനിരക്കുന്ന ഒരു പുതിയ ചിത്രത്തില്‍  സുരേഷ് അഭിനയിക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു .എന്നാല്‍ ഇത് തെറ്റാണെന്നാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍. താന്‍ 'ആക്ഷന്‍ ഹീറോ ബിജു'വില്‍ അവതരിപ്പിച്ച കഥാപാത്രത്തോട് സാമ്യം പുലര്‍ത്തുന്ന റോള്‍ ആയതിനാല്‍ പുതിയ ചിത്രത്തിലെ വേഷം താന്‍ നിരസിച്ചു എന്നും അദ്ദേഹം നാരദ ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു.

നല്ല കഥാപാത്രങ്ങള്‍ ഇനിയും ചെയ്യുമെന്നും  ആദ്യ ചിത്രത്തിന്‍റെ സംവിധായകനായ എബ്രിഡ് ഷൈനിന്‍റെ  പുതിയ സിനിമയില്‍  മികച്ച ഒരു  കഥാപാത്രവുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ താന്‍ പ്രത്യക്ഷപ്പെടും  എന്ന്  അദ്ദേഹം  വ്യക്തമാക്കി.