ടോം ഹാങ്ക്സ് നായകനാകുന്ന 'ഇന്‍ഫേര്‍ണോ' ; ട്രെയിലര്‍ പുറത്തിറങ്ങി

ഡാന്‍ ബ്രൌണിന്റെ അതെ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് 'ഇന്‍ഫേര്‍ണോ' നിര്‍മ്മിച്ചിരിക്കുന്നത്

ടോം ഹാങ്ക്സ് നായകനാകുന്ന

ടോം ഹാന്ക്സ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഇന്‍ഫേര്‍ണോ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഡാന്‍ ബ്രൌണിന്റെ അതെ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ റോബര്‍ട്ട് ലാന്ഗ്ഡണ്‍ എന്ന  ഹാര്‍വാര്‍ഡ്‌ പ്രോഫസ്സറുടെ വേഷത്തിലാണ് ടോം ഹാങ്ക്സ് പ്രത്യക്ഷപ്പെടുന്നത്. 

ഡാന്‍ ബ്രൌണ്‍ രചിച്ച വിവാദനോവലുകളായ 'ഡാവിഞ്ചി കോഡ്' , 'എന്ജല്സ് ആന്‍ഡ്‌ ഡിമണ്‍സ്' തുടങ്ങിയവ ചലച്ചിത്രങ്ങളായപ്പോഴും 

ടോം ഹാങ്ക്സ് തന്നെയാണ് നായകനായി വേഷമിട്ടത്. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ ഏറെയാണ്‌. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്. ഓസ്കാര് ജേതാവായ സംവിധായകന്‍ റോണ്‍ ഹോവാര്‍ഡ്‌ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഫെലിസിറ്റി ജോണ്സ്, ഒമര്‍ സൈ, ബെന്‍ ഫോസ്റ്റര്‍ തുടങ്ങിയവരാണ് 'ഇന്‍ഫേര്‍ണോ'യിലെ മറ്റ് താരങ്ങള്‍. ചിത്രം ഒക്ടോബര്‍ 28-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.