എംകെ മുനീറിന്റെ സ്വത്ത് മൂന്ന് കോടിയിലേറെ; എതിര്‍സ്ഥാനാര്‍ത്ഥിയായ ഇന്ത്യാവിഷന്‍ ജീവനക്കാരന്റെ സ്വത്ത് 4000 രൂപ

ഇന്ത്യാവിഷന്റെ തുടക്കകാലം മുതല്‍ 2015 ല്‍ ചാനല്‍ അടച്ചു പൂട്ടുന്നതുവരെ സാജന്‍ ഇന്ത്യാവിഷന് വേണ്ടി സേവനമനുഷ്ടിച്ചു. ശമ്പള കുടിശ്ശികയ്ക്കായി നിരവധി തവണ ചാനല്‍ ചെയര്‍മാനായിരുന്ന മുനീറിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കയ്യില്‍ ഒന്നുമില്ല. ഏറ്റുമുട്ടുന്നത് വലിയ ശക്തിയോടെയാണെന്നുമറിയാം. പിന്തുണയുമായി തൊഴില്‍ നഷ്ടപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്ത ഒരു കൂട്ടം തൊഴിലാളികളാണ് സാജനൊപ്പമുള്ളത്.

എംകെ മുനീറിന്റെ സ്വത്ത് മൂന്ന് കോടിയിലേറെ; എതിര്‍സ്ഥാനാര്‍ത്ഥിയായ ഇന്ത്യാവിഷന്‍ ജീവനക്കാരന്റെ സ്വത്ത് 4000 രൂപ

തിരുവനന്തപുരം: കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഡോ. എംകെ മുനീറിനെതിരെ മത്സരിക്കാനൊരുങ്ങുകയാണ് ഇന്ത്യാവിഷന്‍ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി എകെ സാജന്‍. കഴിഞ്ഞ ദിവസം സാജന്‍ പത്രിക സമര്‍പ്പിച്ചു.

ഇന്ത്യാവിഷന്റെ തുടക്കകാലം മുതല്‍ 2015 ല്‍ ചാനല്‍ അടച്ചു പൂട്ടുന്നതുവരെ സാജന്‍ ഇന്ത്യാവിഷന് വേണ്ടി സേവനമനുഷ്ടിച്ചു. ശമ്പള കുടിശ്ശികയ്ക്കായി നിരവധി തവണ ചാനല്‍ ചെയര്‍മാനായിരുന്ന മുനീറിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കയ്യില്‍ ഒന്നുമില്ല. ഏറ്റുമുട്ടുന്നത് വലിയ ശക്തിയോടെയാണെന്നുമറിയാം. പിന്തുണയുമായി തൊഴില്‍ നഷ്ടപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്ത ഒരു കൂട്ടം തൊഴിലാളികളാണ് സാജനൊപ്പമുള്ളത്.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ച സാജന്റെ ആകെ സ്വത്ത് 4,929 രൂപയാണ്. കൈവശം മൂവായിരം രൂപയും പുതിയങ്ങാടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 821 രൂപയും, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1000 രൂപയും, സ്‌റ്റേറ്റ് ബാങ്കില്‍ രണ്ട് രൂപയും കെഡിസി ബാങ്കില്‍ നൂറ് രൂപയും ദേനാ ബാങ്കില്‍ ഒരു രൂപയുമാണ് സാജന്റെ ആസ്തി.

എതിര്‍സ്ഥാനാര്‍ത്ഥി മുനീറിന്റെ ആസ്തി മൂന്ന് കോടിയിലധികമാണ്. മുനീറിന്റെ പേരില്‍ വിവിധ ബാങ്കുകളിലായി 35,98,810 രൂപയും ഭാര്യയുടെ പേരില്‍ 37,09,561 രൂപയുടേയും നിക്ഷേപമാണുള്ളത്. ഇതുകൂടാതെ 170 ലക്ഷത്തിന്റെ ആസ്തിയും മുനീറിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ മുപ്പത് ലക്ഷത്തിന്റെ ആസ്തിയുമുണ്ട്.

ശക്തനായ എതിരാളിക്കെതിരെയാണ് മത്സരിക്കുന്നതെന്ന് സാജന് നന്നായി അറിയാം. എന്നാല്‍ മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ പിന്തുണയുമായി എത്തുന്നതാണ് സാജനെ മുന്നോട്ടു നയിക്കുന്നത്. ഒരുപാട് പേരുടെ കണ്ണീരിന് ഉത്തരവാദിയായ ഒരാള്‍ വീണ്ടും ജയിക്കാതിരിക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന് സാജന്‍ പറയുന്നു. വഞ്ചിക്കപ്പെട്ട ജീവനക്കാരുടെ പ്രതിനിധിയായാണ് സാജന്‍ മുനീറിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഇന്ത്യാവിഷന്‍ ചാനല്‍ അടച്ചു പൂട്ടിയതോടെ ഏറെ ബുദ്ധിമുട്ടിലായത് മാധ്യമ ഇതര ജീവനക്കാരാണ്. സാമ്പത്തിക നിലയില്‍ സാജനെ പോലെ പിന്നോക്കമാണ് പലരുടേയും അവസ്ഥ. ശമ്പള കുടിശ്ശിക തീര്‍ത്തു നല്‍കാന്‍ തയ്യാറാകാന്‍ തയ്യാറാകാത്ത തൊഴിലാളി വിരുദ്ധ നിലപാടുള്ള മുനീറിന്റെ തോല്‍വിയാണ് തന്റെ ജയത്തേക്കാളുപരി ആഗ്രഹിക്കുന്നതെന്നും സാജന്‍ പറയുന്നു.

Read More >>