ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അടുത്തമാസം സിംബാബ്‌വേയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ഏകദിന ടീമിനെയും ജൂലായില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അടുത്തമാസം സിംബാബ്‌വേയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ഏകദിന ടീമിനെയും ജൂലായില്‍ നടക്കുന്ന  വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള  ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു.

നാട്ടില്‍ ദക്ഷിണാഫ്രിക്കയെ 3-0ന് തകര്‍ത്ത ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് സെലക്ടര്‍മാര്‍ ടെസ്റ്റ്‌ ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കൊഹ്‌ലി തന്നെയാണ് നായകന്‍. ധവാനും മുരളി വിജയ്‌യും ആണ് ഓപ്പണര്‍മാര്‍. കെ.എല്‍.രാഹുല്‍ ആണ് റിസര്‍വ് ഓപ്പണര്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ള മറ്റ് താരങ്ങള്‍.


വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും സ്റ്റുവര്‍ട്ട് ബിന്നിയും ടീമിലെത്തി. അമിത് മിശ്രയും രവിചന്ദ്ര അശ്വിനുമാണ് സ്പിന്നര്‍മാര്‍. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍ മുംബൈ പേസര്‍ ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവരാണ് പേസര്‍മാര്‍. ജൂലായിലും ഓഗസ്റ്റിലുമായി നാലു ടെസ്റ്റുകളാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക.

അടുത്തമാസം സിംബാബ്‌വെയ്ക്കെതിരെ നടക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ മലയാളി താരം കരുണ്‍ നായരും ടീമിലെത്തി. വിരാട്കൊഹ്‌ലി, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നീ പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ അഞ്ചോളം പുതുമുഖങ്ങള്‍ 16 അംഗ ടീമിലിടം പിടിച്ചു.വിദര്‍ഭ ബാറ്റ്സ്മാന്‍ ഫായിസ് ഫസല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജയന്ത് യാദവ്, കരുണ്‍ നായര്‍, മന്‍ദീപ് സിംഗ് എന്നിവരാണ് 16 അംഗ ടീമിലെ പുതുമുഖങ്ങള്‍.

ജൂണ്‍ 11 മുതല്‍ 22 വരെ നടക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20 പരമ്പരകളുമാണ് കളിക്കുക.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീം: വിരാട് കൊഹ്‌ലി(ക്യാപ്റ്റന്‍), മുരളി വിജയ്, ശീഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശ്രദ്ധുല്‍ ഠാക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി.

സിംബാബ്‌വെ പര്യടനത്തിനുള്ള ഏകദിന ടീം: ധോണി(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, ഫായിസ് ഫൈസല്‍, മനീഷ് പാണ്ഡേ, അംബാട്ടി റായ്ഡു, റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ജസ്‌പ്രീത് ബുംറ, ബരീന്ദര്‍ സ്രാണ്‍, മന്‍ദീപ് സിംഗ്, കേദാര്‍ ജാദവ്, ജയ്‍ദേവ് ഉനാദ്കട്, യുസ്‍വേന്ദ്ര ചാഹല്‍.

Read More >>